എസ്ബിഐ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ഇനിയില്ല. സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് നിബന്ധന രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എടുത്തുകളഞ്ഞു. ഇതോടെ എല്ലാ മാസവും നിശ്ചിത തുക സേവിങ്സ് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ആവശ്യം ഉടമകള്‍ക്കില്ല. പുതിയ തീരുമാനം 44.51 കോടി അക്കൗണ്ട് ഉടമകള്‍ക്ക് ഗുണം ചെയ്യുമെന്ന് പത്രക്കുറിപ്പില്‍ ബാങ്ക് വ്യക്തമാക്കി.

മെട്രോ, അര്‍ധ മെട്രോ, ഗ്രാമം എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തി യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്ബിഐ മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെയാണ് ബാങ്ക് പിഴ ഈടാക്കിയിരുന്നതും. എന്തായാലും പിഴയും നിബന്ധനയും എസ്ബിഐ പിന്‍വലിച്ചു. ഇതിന് പുറമെ ഓരോ മൂന്നു മാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്.
മുഴുവന്‍ സേവിങ്സ് അക്കൗണ്ടുകള്‍ക്കും വാര്‍ഷിക പലിശ മൂന്നു ശതമാനമായി നിജപ്പെടുത്തിയതാണ് എസ്ബിഐ കൈക്കൊണ്ടിരിക്കുന്ന മറ്റൊരു നിര്‍ണായക തീരുമാനം. മുന്‍പ്, ഒരുലക്ഷം രൂപയ്ക്കു വരെ 3.25 ശതമാനവും ഒരു ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകള്‍ക്ക് മൂന്നു ശതമാനവുമായിരുന്നു പലിശ നിരക്ക്. എന്തായാലും ഈ വ്യത്യാസം എസ്ബിഐ നീക്കി.

സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും എസ്ബിഐ പുതുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ നിരക്ക് പ്രകാരം ഏഴു മുതല്‍ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനമാണ് പലിശ. നേരത്തെ, ഇത് നാലര ശതമാനമായിരുന്നു. ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ആറു ശതമാനത്തില്‍ നിന്നും 5.9 ശതമാനമായും കുറഞ്ഞു. അഞ്ചു വര്‍ഷത്തിനും പത്തു വര്‍ഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇനി 5.9 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്.
പൊതുജനങ്ങള്‍ക്കായുള്ള എസ്ബിഐ എഫ്ഡി പലിശ നിരക്കുകള്‍ ചുവടെ കാണാം.
- 7 ദിവസം മുതല്‍ 45 ദിവസം വരെ - 4%
- 46 ദിവസം മുതല്‍ 179 ദിവസം വരെ - 5%
- 180 ദിവസം മുതല്‍ 210 ദിവസം വരെ - 5.5%
- 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ - 5.5%
- 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ- 5.9%
- 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ - 5.9%
- 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെ - 5.9%
- 5 വര്‍ഷം 10 വര്‍ഷം വരെ - 5.9%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications