സമീപകാല തിരിച്ചടിയില്‍ നിന്നും വിപണി കരകയറാനുള്ള ശ്രമത്തിലാണ്. പ്രധാന സൂചികയായ നിഫ്റ്റി താഴ്ന്ന നിലയില്‍ നിന്നും 6 ശതമാനത്തോളം മുന്നേറുകയും നിര്‍ണായക 16,000 നിലവാരം മറികടക്കുകയും ചെയ്തു. ഈ മുന്നേറ്റത്തില്‍ ബാങ്ക് വിഭാഗം ഓഹരികളാണ് സൂചികയ്ക്ക് ശക്തമായ പിന്തുണ നല്‍കിയത്.
സമാനരീതിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കുതിപ്പിന്റെ പാതയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹിരകളും. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ ഈ ബ്ലൂചിപ് ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചതായി മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
അനുകൂല ഘടകം
എസ്ബിഐയുടെ വായ്പകളില്‍ 41 ശതമാനം എംസിഎല്‍ആര്‍ നിരക്കിനേയും 34 ശതമാനം ഇബിഎല്‍ആര്‍ നിരക്കിനെ അടിസ്ഥാനമാക്കിയുമാണ് വിതരണം ചെയ്തിരിക്കുന്നത്. അതായത്, ആകെ വായ്പകളുടെ 75 ശതമാനത്തില്‍ നിന്നും റിസര്‍വ് ബാങ്ക് അടുത്തിടെ വര്‍ധിപ്പിച്ച റിപ്പോ നിരക്കുകളുടെ ഗുണഫലം ബാങ്കിന് ലഭിക്കുമെന്ന് ചുരുക്കം. ഇത് എസ്ബിഐയുടെ ലാഭ മാര്‍ജിന്‍ മെച്ചപ്പെടുത്തും.
കൂടാതെ ഉയരുന്ന വായ്പ- നിക്ഷേപ അനുപാതവും സമീപ ഭാവിയില്‍ എസ്ബിഐയുടെ അറ്റ പലിശ വരുമാനത്തില്‍ 12 ശതമാനം വീതം വളര്‍ച്ച നേടാന്‍ സഹായിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഇതിനോടൊപ്പം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനര്‍ ക്രമീകരിക്കുന്നതും അതിവേഗത്തില്‍ ബാങ്കിംഗ് സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നതും എസ്ബിഐയ്ക്ക് ഭാവിയില്‍ ഗുണകരമാകും. സമീപ ഭാവിയിലെങ്ങും മൂലധനം സമാഹരിക്കേണ്ട ആവശ്യവും ബാങ്കിന് ഇല്ലെന്നും മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. കൂടാതെ എസ്ബിഐയുടെ ഉപകമ്പനികള്‍ നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഷൂറന്‍സ്, സ്വര്‍ണ വായ്പ ബിസിനസുകളും പുരോഗതി കൈവരിക്കുന്നത് അനുകൂല ഘടകമാണ്.
അടുത്തിടെ എസ്ബിഐയുടെ സ്വര്‍ണ വായ്പ വിതരണം 1 ലക്ഷം കോടിയെന്ന നിര്‍ണയാക നിലവാരം മറികടന്നിരുന്നു. കൂടാതെ എസ്ബിഐ മ്യൂച്ചല്‍ ഫണ്ടിന്റെ ഐപിഒ നടത്തുന്നതിനും ലിസ്റ്റ് ചെയ്തിട്ടുള്ള ഉപകമ്പനികളില്‍ ചെറിയ തോതിലുള്ള ഓഹരി വില്പന നടത്താനും ബാങ്ക് നേതൃത്വം മുന്തിയ പരിഗണന കൊടുക്കുന്നതും അനുകൂല എസ്ബിഐ ഓഹരികള്‍ക്ക് അനുകൂല ഘടകമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എസ്ബിഐ ഓഹരിയുടെ വില 5 ശതമാനത്തോളം വര്‍ധിച്ചു. ഇതോടെ 2022-ല്‍ ഇതുവരെയുണ്ടായിരുന്ന നഷ്ടം നികത്തി 6 ശതമാനം നേട്ടത്തിലേക്ക് മാറാനും സാധിച്ചു. കഴിഞ്ഞ ദിവസത്തെ കുതിപ്പോടെ ഓഹരി ഹ്രസ്വ/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്കെത്തി. ഇത് ഓഹരിയിലെ ബുള്ളിഷ് സൂചനയാണ്. അതേസമയം എസ്ബിഐ ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 549 രൂപയും താഴ്ന്ന വില 401.25 രൂപയുമാണ്.
ഹ്രസ്വകാല ലക്ഷ്യവില
വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ എസ്ബിഐ (BSE: 500112, NSE : SBIN) ഓഹരികള്‍ 487 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്. 485 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് എസ്ബിഐ ഓഹരി വാങ്ങാമെന്ന് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു. ഇവിടെ നിന്നും വൈകാതെ തന്നെ 525 രൂപ നിലവാരത്തിലേക്ക് ഓഹരി വില ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 470 രൂപ നിലവാരത്തിന് താഴെ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ദീര്‍ഘകാല ലക്ഷ്യവില
എസ്ബിഐ ഓഹരിക്ക് 42 വിപണി വിദഗ്ധരുടെ 'ബൈ' റേറ്റിങ്ങ് ലഭിച്ചിട്ടുണ്ട്. നിലവില്‍ പ്രമുഖരായ ഒരു അനലിസ്റ്റും ഈ ബ്ലൂചിപ് ഓഹരിയില്‍ 'സെല്‍' റേറ്റിങ് നല്‍കിയിട്ടില്ല. മാര്‍ച്ച് പാദത്തില്‍ കാഴ്ചവെച്ച മികച്ച പ്രവര്‍ത്തന ഫലത്തിനുള്ള അംഗീകാരമെന്ന നിലയില്‍ അനുയോജിച്ച ഒരു മുന്നേറ്റം ഇതുവരെ ഓഹരിയില്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ അനലിസ്റ്റുകള്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില 624 രൂപ നിലവാരത്തിലാണ്. ഇത് എസ്ബിഐ ഓഹരിയുടെ വിപണി വിലയുടെ (487 രൂപ) അടിസ്ഥാനത്തില്‍ 28 ശതമാനം മുകളിലാണ്.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് പൊതുമേഖലാ സ്ഥാപനം കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മുംബൈയാണ് ആസ്ഥാനം. 46 കോടി ഉപഭോക്താക്കളും 22,000-ത്തിലധികം ശാഖകളും എസ്ബിഐക്കുണ്ട്. ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-ാം സ്ഥാനത്താണ്. രാജ്യത്തെ ബാങ്കിംഗ് രംഗത്തെ 23 ശതമാനം വിപണി വിഹിതവും ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്തിയുടെ 25 ശതമാനവും എസ്ബിഐയ്ക്കു കീഴിലാണ്. 2.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ബങ്ക്, ഇന്തയിലെ ഏറ്റവും വലിയ അഞ്ചാമത്തെ തൊഴില്‍ ദാതാവുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications