ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പരിവർത്തനമുണ്ടാക്കുകയും കൂടുതൽ എളുപ്പമുള്ളതാക്കുകയും ചെയ്തത് യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസി (യുപിഐ)ന്റെ വരവോടെയാണ്. ഇന്ന് എല്ലായിടത്തും പണമിടപാടിന് സർവ സാധാരണമായി യുപിഐ ഉപയോഗിക്കുന്ന സ്ഥിതിയായി. കോവിഡ് കാലത്ത് നോട്ടുകളുടെ ഉപയോഗം കുറയ്ക്കാൻ കൂടുതൽ പേർ യുപിഐ ആപ്പുകളെ സ്വീകരിച്ചതോടെ കോവിഡാനന്തരം വലിയ മുന്നേറ്റം ഡിജിറ്റൽ പേയ്മെന്റ് രംഗത്തുണ്ടായി.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയ നിരവധി യുപിഐ ആപ്പുകൾ ഇന്ന് ഓൺലൈൻ ഇടപാട് എളുപ്പമാക്കുന്നുണ്ട്. ക്യൂആർ കോഡ് സ്കാൻ ചെയ്തുള്ള പണം അയക്കൽ വഴി ഞൊടിയിടയിൽ പണം അയക്കാൻ സാധിക്കുന്നുണ്ട്. ഫീച്ചർ ഫോണുകളിലും ഇന്ന് യുപിഐ സൗകര്യമുണ്ട്.
സൗകര്യങ്ങൾ വർധിക്കുന്നതിനൊപ്പം തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കുമുള്ള സാധ്യതകകളും ഇത്തരം ഡിജിറ്റൽ ഇടപാട് തുറന്നിടുന്നുണ്ട്. ഇതിൽ നിന്ന് രക്ഷ നേടാൻ യുപിഐ ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അറിയാം.
യുപിഐ ഇടപാടുകാർ ശ്രദ്ധിക്കുക
ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് തട്ടിപ്പുകൾ നിരന്തരം നടക്കുന്നതിനാൽ യുപിഐ ഇടപാട് നടത്തുന്നവർ അല്പം ശ്രദ്ധിച്ചാൽ ഇടപാടുകളെ സുരക്ഷിതമാക്കാംസൈബര്‍ സുരക്ഷയ്ക്കുമായി യുപിഐ ഇടപാടുകള്‍ ഉപയോഗിക്കുമ്പോൾ പണം സുരക്ഷിതമാക്കാനും എസ്ബിഐ മുന്നോട്ട് വെച്ച ചില നിർദ്ദേശങ്ങൾ പരിശോധിക്കാം.
* പണം സ്വീകരിക്കുന്ന സമയത്ത് സ്വന്തം യുപിഐ ഐഡി നൽകേണ്ടതില്ല.
* പണം അയക്കുന്ന സമയത്ത് ആർക്കാണോ അയക്കുന്നത് എന്ന് കൃത്യമായി പരിശോധിക്കണം. പണം സ്വീകരിക്കുന്ന വ്യക്തിയുടെ പ്രൊഫൈൽ പരിശോധിച്ച് ഉറപ്പാക്കണം.
* പരിചയമില്ലാത്ത വ്യക്തികളിൽ നിന്ന് തുടർച്ചയായി ലഭിക്കുന്ന പേയ്മെന്റ് റിക്വസ്റ്റ് സ്വീകരിക്കാൻ പാടില്ല.
* സ്വന്തം യുപിഐ പിൻ ആരുമായും പങ്കിടരുത്.
* ക്യൂആർ കോഡ് വഴിയാണ് പണമയക്കുന്നതെങ്കിൽ ലഭിക്കേണ്ട വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പാക്കണം.
* ഇടയ്ക്കിടെ യുപിഐ പിൻ നമ്പർ മാറ്റുന്നത് ശീലമാക്കുക.
ഫീച്ചർ ഫോണിൽ യുപിഐ
യുപിഐ വഴിയുള്ള ഇടപാടുകൾ പരാജയപ്പെടുന്നത് കുറവായതാണ് യുപിഐയുടെ വിജയത്തിന് കാരണം. ഇപ്പോൾ ഫീച്ചർ ഫോണിലും യുപിഐ ലഭിക്കും. 123പേ സഹായത്തോടെ നാല് വ്യത്യസ്ത ഓപ്ഷനുകൾ ഇപയോഗിച്ച് യുപിഐ ഇടപാട് നടത്താൻ സാധിക്കും. ഐവിആർ നമ്പർ ഉപയോഗിച്ചും ഫീച്ചർ ഫോണിലുള്ള ആപ്പ് ഉപയോഗിച്ചുും മിസ്ഡ് കോൾ സേവനം വഴിയും പ്രോക്സിമിറ്റി സൗണ്ട് ബേസ്ഡ് രീതിയും ഉപയോഗിക്കാം.
യുപിഐ പരിധി
യുപിഐ യെ നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയാണ് ദൈനംദിന പരിധി ഇടപാടുകൾക്ക് പരിധി നിശ്ചയിക്കുന്നത്. ഇതിനൊപ്പം ബാങ്കുകളും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അയക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. നാഷണൽ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ദിവസത്തില്‍ 1 ലക്ഷം രൂപ വരെ മാത്രമെ യുപിഐ വഴി ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ. ഇത് എല്ലാ യുപിഐ ആപ്പുകള്‍ക്കും ബാധകമാണ്.
ദിവസത്തില്‍ 20 ഇടപാടുകള്‍ മാത്രമെ ഒരു ആപ്പിൽ കൂടെ നടത്താൻ പാടുള്ളൂ എന്നും നാഷണൽ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ നിബന്ധനയുണ്ട്. പരിധി പൂര്‍ത്തിയായല്‍ അടുത്ത 24 മണിക്കൂറിന് ശേഷമെ അടുത്ത ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ. ഇതും ബാങ്ക്, ആപ്പ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
