സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 40 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ചു. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ നിരക്ക് കുറയ്ക്കലാണ്. ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ ഇന്ന് മുതൽ (മെയ് 27) പ്രാബല്യത്തിൽ വരും. എസ്‌ബിഐ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2 കോടിയിലോ അതിൽ കൂടുതലോ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 50 ബിപിഎസ് വരെ എസ്‌ബിഐ കുറച്ചു.
പുതിയ പലിശ നിരക്കുകൾ
2 കോടിയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് എസ്‌ബിഐ വാഗ്ദാനം ചെയ്യുന്ന പരമാവധി പലിശ 3% ആണ്. ഈ വിഭാഗത്തിന് കീഴിലുള്ള പുതിയ നിരക്കുകളും ഇന്ന് മുതൽ ബാധകമാണ്. ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്‌ബിഐ എഫ്ഡിക്ക് ഇപ്പോൾ 2.9 ശതമാനം ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.9% പലിശയാണ് ലഭിക്കുക. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 4.4 ശതമാനം പലിശ ലഭിക്കും.
ഒരു വർഷത്തിന് മുകളിൽ കാലാവധി
1 വർഷം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 5.1% പലിശ നൽകും. 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് 5.3 ശതമാനവും 5 വർഷവും 10 വർഷവും വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനം പലിശയും ലഭിക്കും.
മുതിർന്ന പൌരന്മാർക്ക്
മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബിഐയുടെ ഏറ്റവും പുതിയ എഫ്ഡി പലിശനിരക്കും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മുതിർന്ന പൗരന്മാർക്ക് എസ്‌ബിഐ എല്ലാ കാലാവധികളിലും സാധാരണ നൽകുന്നതിനേക്കാൾ 50 ബിപിഎസ് അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ 3.4 ശതമാനം മുതൽ 6.2 ശതമാനം വരെ പലിശ ലഭിക്കും.
മുതിർന്ന പൌരന്മാർക്ക് ലഭിക്കുന്ന പലിശ
- 7 ദിവസം മുതൽ 45 ദിവസം വരെ - 3.4%
- 46 ദിവസം മുതൽ 179 ദിവസം വരെ - 4.4%
- 180 ദിവസം മുതൽ 210 ദിവസം വരെ - 4.9%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.9%
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ - 5.6%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ - 5.6%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ - 5.8%
- 5 വർൽം മുതൽ 10 വർഷം വരെ - 6.2%
ഈ മാസം ആദ്യം
മെയ് 12 ന് എസ്‌ബിഐ എഫ്ഡി പലിശ നിരക്ക് 20 ബിപിഎസ് കുറച്ചിരുന്നു. മാർച്ചിൽ, എസ്‌ബിഐ മാർച്ച് 28 മുതൽ പ്രാബല്യത്തിൽ വരുന്ന എഫ്ഡി പലിശനിരക്ക് 20-50 ബിപിഎസ് കുറച്ചിരുന്നു. മാർച്ച് 10 നും ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് കുറച്ചിരുന്നു.
എസ്‌ബിഐ വീ കെയർ
മുതിർന്ന പൗരന്മാർക്കായി എസ്‌ബിഐ പ്രത്യേക 'എസ്‌ബിഐ വീ കെയർ' എഫ്ഡി സ്കീം പ്രഖ്യാപിച്ചിരുന്നു. അതിൽ ബാങ്ക് 30 ബിപിഎസ് അധിക പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 50 ബിപിഎസിനു പുറമെയാണിത്. മുതിർന്ന പൗരന്മാർക്കുള്ള ഈ പ്രത്യേക പദ്ധതി അഞ്ച് വർഷത്തിന് മുകളിലുള്ള നിക്ഷേപത്തിനാണ് ബാധകമാകുക. 2020 സെപ്റ്റംബർ 30 വരെ ഈ നിക്ഷേപ പദ്ധതിയിൽ ഉപഭോക്താക്കൾക്ക് ചേരാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
