മുതിര്‍ന്ന പൗരന്മാര്ക്ക് അവരുടെ പണത്തിന് ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുന്നതിന് സഹായകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചു. 'എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ്' എന്നറിയപ്പെടുന്ന ഈ പദ്ധതി, മുതിര്‍ന്ന പൗരന്മാര്ക്ക് അവരുടെ സ്ഥിര നിക്ഷേപത്തില്‍ 30 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) അധിക പലിശ നേടുന്നു.നിരക്കുകളില്‍ ഇടിവുള്ള നിലവിലെ വ്യവസ്ഥയില്‍ മുതിര്‍ന്ന പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, റീട്ടെയില്‍ ടേം നിക്ഷേപ വിഭാഗത്തില്‍ ബാങ്ക്, ഇവര്‍ക്കായി പുതിയൊരു ഉല്‍പ്പന്നമായി 'എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ്' അവതരിപ്പിക്കുകയാണെന്ന് ഒരു പ്രസ്താവനയിലൂടെ എസ്ബിഐ അറിയിച്ചു.
നിലവില്‍, മുതിര്‍ന്ന പൗരന്മാര്ക്ക് എസ്ബിഐ എല്ലാ ടെനറുകളിലുടനീളം 50 ബിപിഎസ് അധിക പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പദ്ധതി, 7 ദിവസം മുതല്‍ 10 വര്‍ഷം വരെ നീളുന്ന സ്ഥിര നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 3.80 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശനിരക്ക് എസ്ബിഐ നല്‍കും.
പദ്ധതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സമ്പദ് വ്യവസ്ഥയില്‍ പലിശനിരക്ക് കുറയുന്ന കാലഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് റീട്ടെയില്‍ ടേം നിക്ഷേപ വിഭാഗത്തില്‍ എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
2. പുതിയ പദ്ധതിക്ക് കീഴില്‍, മുതിര്‍ന്ന പൗരന്മാരുടെ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് (5 വര്‍ഷവും അതിനു മുകളില്‍ മാത്രം കാലാവധിയുള്ളതുമായ) 30 ബേസിസ് പോയിന്റ് പ്രീമിയം അധികമായി നല്കപ്പെടും.
3. മുതിര്‍ന്ന പൗരന്മാര്ക്കായുള്ള എസ്ബിഐ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി, സെപ്റ്റംബര്‍ 30 വരെ പ്രാബല്യത്തില്‍ തുടരും.
4. അഞ്ച് വര്‍ഷവും അതിന് മുകളിലുള്ളതുമായ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്കായി, മുതിര്‍ന്ന പൗരന്മാര്ക്ക് പൊതുജനങ്ങള്‍ക്ക് ബാധകമായ നിരക്കിനെക്കാള്‍ 80 ബിപിഎസ് ഉയര്‍ന്ന പലിശ എസ്ബിഐ നല്‍കും.
5. എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പദ്ധതിയില്‍ 6.50% പലിശനിരക്ക് ലഭിക്കും.
അത്തരം നിക്ഷേപങ്ങള്‍ നിങ്ങള്‍ അകാലത്തില്‍ പിന്‍വലിക്കുകയാണെങ്കില്‍ ഈ അധിക പലിശ ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്ന് എസ്ബിഐ അറിയിച്ചു. മെയ് 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. മെയ് 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എംസിഎല്‍ആര്‍ 15 ബേസിസ് പോയിന്റ് കുറയ്ക്കുന്നതായും ബാങ്ക് അറിയിച്ചു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
