എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ ഇഎംഐ(മാസതവണ) പേയ്മെന്റ് നോട്ടീസുകള്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്കൊരു ആശ്വാസവാര്‍ത്ത. വെള്ളിയാഴ്ച പ്രഖ്യാപിച്ച കൊവിഡ് 19 ആര്‍ബിഐ പാക്കേജിന്റെ നിബന്ധനകള്‍ പ്രകാരം മൂന്ന് മാസത്തേക്ക് അത്തരം പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് ബാങ്കുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഭവന, വാഹന, എംഎസ്എംഇ വായ്പകളുടെയും മറ്റും ടേം വായ്പകളുടെയും മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള മാസതവണകള്‍ അടയ്ക്കുന്നത് മാറ്റിവെച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ ട്വീറ്റുകളിലൂടെയും മറ്റും ഉപഭോക്താക്കളെ അറിയിച്ചു.
മിക്ക ബാങ്കുകളും അടുത്ത മൂന്ന് മാസത്തേക്ക് മാസതവണകള്ക്കുള്ള ആവശ്യം ഉന്നയിക്കാത്തതിനാല്‍ മാറ്റിവെക്കല്‍ സംവിധാനം യാന്ത്രികമായി പ്രവര്‍ത്തിക്കും. മൊറട്ടോറിയത്തിന് ശേഷമുള്ള തിരിച്ചടവ് കാലയളവ് അതിനനുസരിച്ച് വിപുലീകരിക്കുന്നതായിരിക്കും. ബാങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടുള്ള എല്ലാ വായ്പക്കാര്‍ക്കും ഈ സ്കീം ലഭ്യമാകും. മാസതവണകള്‍ മാറ്റിവെക്കാന്‍ ആഗ്രഹിക്കാത്തവരും വായ്പ ഗഡു തുടരാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളും മൊറട്ടോറിയം ഉപയോഗിക്കേണ്ടതില്ലെന്ന് അവരവരുടെ ബാങ്കുകളെ അറിയിക്കേണ്ടതാണ്. മൊറട്ടോറിയം കാലയളവിലെന്ന പോലെ നിരവധി ഉപയോക്താക്കള്‍ ഇഎംഐ/ മാസതവണ മാറ്റിവെക്കല്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായ്പയുടെ ടേം കുടിശ്ശികയുള്ള ഭാഗത്തിന് പലിശ തുടര്‍ന്നും ലഭിക്കും. അടച്ച പലിശ, കുടിശ്ശികയുള്ള വായ്പ തുകയിലേക്ക് ചേര്‍ക്കുകയും അത്തരം വായ്പകളുടെ തിരിച്ചടവ് ഷെഡ്യൂള്‍, ശേഷിക്കുന്ന ടെനോര്‍ എന്നിവ മൊറട്ടോറിയം കാലയളവിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ ബോര്‍ഡിലുടനീളം മാറ്റുകയും ചെയ്യും. വായ്പാ തിരിച്ചടവ് നടക്കേണ്ട മൂന്ന് മാസത്തേക്ക് ബാങ്കുകള്‍ ലളിതമായ പലിശനിരക്കായിരിക്കും കണക്കാക്കുകയെന്ന് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മൂന്ന് മാസക്കാലയളവിന് ശേഷം ഇത് ഉപഭോക്താക്കളുടെ മാസതവണകളിലേക്ക് ചേര്‍ക്കുകയും പ്രതിമാസ ബില്‍ ഉയര്‍ത്തുകയും ചെയ്യും.
മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ വരാനിരിക്കുന്ന എല്ലാ ടേം വായ്പകളുടെയും മാസതവണകള്ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മൊറട്ടോറിയത്തിന് ശേഷം മൂന്ന് മാസത്തിനകം ആ വായ്പകളുടെ തിരിച്ചടവ് ഷെഡ്യൂള്‍ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. ഭവന, വാഹന, കാര്‍ഷിക, റീട്ടെയില്‍, വിള വായ്പകള്‍ ഉള്‍പ്പടെയുള്ള എല്ലാ വായ്പക്കാര്‍ക്കും ഇത് ആശ്വാസകരമായിരിക്കും. കൂടാതെ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയ്ക്കും ഇത് ബാധകമാവും.
ജനുവരി അവസാനം വരെയുള്ള കാലയളവില്‍, ഭവന വായ്പകളില്‍ 13 ലക്ഷം കോടി രൂപയും വാഹന വായ്പകളില്‍ 2 ലക്ഷം കോടി രൂപയും കുടിശ്ശികയാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റീട്ടെയില്‍ വായ്പക്കാര്‍ക്ക് പുറമെ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കും റിസര്‍വ് ബാങ്ക് വായ്പാ തിരിച്ചടവ് ഇളവ് ചെയ്യുന്നതില്‍ നിന്ന് പ്രയോജനം ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications