ഹ്രസ്വകാലം കൊണ്ട് 20 ശതമാനത്തിലധികം ലാഭം തരാന്‍ സാധ്യതയുള്ള ബാങ്ക് സ്‌റ്റോക്കുകള്‍ ഏതെല്ലാം? ആഗോള സാമ്പത്തികകാര്യ കമ്പനിയായ റിഫിനിറ്റീവാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത്. മാര്‍ക്കറ്റ് ഡാറ്റ വിശകലനം ചെയ്ത് കമ്പനി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ 'സ്റ്റോക്ക് റിപ്പോര്‍ട്ട്‌സ് പ്ലസില്‍' 16 ബാങ്കിങ് ഓഹരികള്‍ വിപണിയില്‍ കുതിക്കാന്‍ തയ്യാറെടുക്കുന്നതായി കാണാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്. ഓരോ സ്‌റ്റോക്കിലും എത്ര അനലിസ്റ്റുകള്‍ പച്ചക്കൊടി കാട്ടുന്നുണ്ടെന്ന വിവരവും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഈ അവസരത്തില്‍ അടുത്ത 12 മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 20 ശതമാനത്തിലധികം നേട്ടം തരാന്‍ സാധ്യതയുള്ള ബാങ്ക് സ്‌റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
ഒരു വര്‍ഷക്കാലയളവില്‍ ഏറ്റവും വലിയ മുന്നേറ്റം പ്രവചിക്കുന്നത് ഡിസിബി ബാങ്ക് ലിമിറ്റഡിലാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 28.58 ശതമാനം നിക്ഷേപമുള്ള സ്റ്റോക്കാണിത്. 24 അനലിസ്റ്റുകള്‍ ഡിസിബി ബാങ്ക് ഓഹരികള്‍ക്ക് 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്നുണ്ട്. ശരാശരി ടാര്‍ഗറ്റ് വില 121 രൂപ. വെള്ളിയാഴ്ച്ച 73.70 രൂപയിലാണ് ബാങ്ക് ഓഹരി വ്യാപാരം നിര്‍ത്തിയത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയും ടാര്‍ഗറ്റും അടിസ്ഥാനപ്പെടുത്തുമ്പോള്‍ 67 ശതമാനം ഉയര്‍ച്ച സ്‌റ്റോക്കില്‍ പ്രവചിക്കപ്പെടുന്നു.
സിറ്റി യൂണിയന്‍ ബാങ്കില്‍ 64 ശതമാനം മുന്നേറ്റം റിപ്പോര്‍ട്ട് കണക്കാക്കുന്നുണ്ട്. ശരാശരി ടാര്‍ഗറ്റ് വില 197 രൂപ. വെള്ളിയാഴ്ച്ച 124.90 രൂപയിലാണ് സിറ്റി യൂണിയന്‍ ബാങ്ക് ഓഹരി വ്യാപരം അവസാനിപ്പിച്ചത്. 21 അനലിസ്റ്റുകള്‍ ഈ ബാങ്കിങ് സ്റ്റോക്കില്‍ പച്ചക്കൊടി വീശുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുന്ന കരൂര്‍ വൈശ്യ ബാങ്കാണ് പട്ടികയിലെ അടുത്ത താരം. സ്റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില 73. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയാകട്ടെ 46.65 രൂപയും. അതായത് വളര്‍ച്ചാ സാധ്യത 58 ശതമാനം. 12 അനലിസ്റ്റുകള്‍ കരൂര്‍ വൈശ്യ ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് നിര്‍ദേശിക്കുന്നുണ്ട്.
ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് വാങ്ങിയാലും മികച്ച ലാഭം കിട്ടുമെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 14 അനലിസ്റ്റുകള്‍ സ്‌റ്റോക്ക് സമാഹരിക്കാമെന്ന കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നുണ്ട്. 16 രൂപ വിലയില്‍ താളം പിടിക്കുന്ന ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് ഓഹരികള്‍ അടുത്ത ഒരു വര്‍ഷം കൊണ്ട് 24.50 രൂപയിലേക്ക് ചുവടുവെയ്ക്കും. വളര്‍ച്ചാ സാധ്യത 47 ശതമാനം.
ഹ്രസ്വകാലയളവില്‍ നിക്ഷേപകര്‍ക്ക് വലിയ ലാഭം സമ്മാനിക്കാന്‍ ആര്‍ബിഎല്‍ ബാങ്കിനും കഴിയുമെന്ന് റിഫിനിറ്റീവിന്റെ സ്റ്റോക്ക് റിപ്പോര്‍ട്ട്‌സ് പ്ലസ് പറയുന്നു. 21 അനലിസ്റ്റുകള്‍ക്ക് സ്റ്റോക്കില്‍ പ്രതീക്ഷയുണ്ട്. 133 രൂപയുള്ള ആര്‍ബിഎല്ലിന്റെ ഓഹരി വില 12 മാസം കൊണ്ട് ശരാശരി 191 രൂപയിലേക്ക് കയറും. 41 ശതമാനം വളര്‍ച്ചാ സാധ്യത.
ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിലും കാണാം 40 ശതമാനം ലാഭസാധ്യത. സ്‌റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില 76.20 രൂപ. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയാകട്ടെ 52.85 രൂപയും. 12 അനലിസ്റ്റുകള്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന് 'ബൈ' റേറ്റിങ് നിര്‍ദേശിക്കുന്നുണ്ട്.
വിപണിയില്‍ ശക്തമായ ഉയര്‍ച്ച കരുതുന്ന മറ്റൊരു ബാങ്ക് ഓഹരിയാണ് ഐസിഐസിഐ ബാങ്ക്. 43 അനലിസ്റ്റുകള്‍ സ്‌റ്റോക്കില്‍ പോസിറ്റീവ് കാഴ്ച്ചപ്പാട് പുലര്‍ത്തുന്നു. ശരാശരി ടാര്‍ഗറ്റ് വില 970 രൂപ. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 701.55 രൂപ. വളര്‍ച്ചാ സാധ്യത 35 ശതമാനം. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ വമ്പന്‍ പേരുകളും പട്ടികയിലുണ്ട്. പൂര്‍ണ പട്ടിക ചുവടെ കാണാം.
- ഡിസിബി ബാങ്ക് - ടാര്‍ഗറ്റ് വില 121 രൂപ | 67 ശതമാനം വളര്‍ച്ചാ സാധ്യത
- സിറ്റി യൂണിയന്‍ ബാങ്ക് - ടാര്‍ഗറ്റ് വില 197 രൂപ | 64 ശതമാനം വളര്‍ച്ചാ സാധ്യത
- കരൂര്‍ വൈശ്യ ബാങ്ക് - ടാര്‍ഗറ്റ് വില 73 രൂപ | 58 ശതമാനം വളര്‍ച്ചാ സാധ്യത
- ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് - ടാര്‍ഗറ്റ് വില 24.50 രൂപ | 47 ശതമാനം വളര്‍ച്ചാ സാധ്യത
- ആര്‍ബിഎല്‍ ബാങ്ക് - ടാര്‍ഗറ്റ് വില 191 രൂപ | 41 ശതമാനം വളര്‍ച്ചാ സാധ്യത
- ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് - ടാര്‍ഗറ്റ് വില 76.20 രൂപ | 40 ശതമാനം വളര്‍ച്ചാ സാധ്യത
- ഐസിഐസിഐ ബാങ്ക് - ടാര്‍ഗറ്റ് വില 970 രൂപ | 35 ശതമാനം വളര്‍ച്ചാ സാധ്യത
- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് - ടാര്‍ഗറ്റ് വില 1,250 രൂപ | 34 ശതമാനം വളര്‍ച്ചാ സാധ്യത
- എസ്ബിഐ - ടാര്‍ഗറ്റ് വില 652 രൂപ | 32 ശതമാനം വളര്‍ച്ചാ സാധ്യത
- എച്ച്ഡിഎഫ്‌സി ബാങ്ക് - ടാര്‍ഗറ്റ് വില 1,940 രൂപ | 29 ശതമാനം വളര്‍ച്ചാ സാധ്യത
- ആക്‌സിസ് ബാങ്ക് - ടാര്‍ഗറ്റ് വില 942 രൂപ | 28 ശതമാനം വളര്‍ച്ചാ സാധ്യത
- ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് - ടാര്‍ഗറ്റ് വില 51.40 രൂപ | 26 ശതമാനം വളര്‍ച്ചാ സാധ്യത
- ഇന്ത്യന്‍ ബാങ്ക് - ടാര്‍ഗറ്റ് വില 192 രൂപ | 24 ശതമാനം വളര്‍ച്ചാ സാധ്യത
- ഫെഡറല്‍ ബാങ്ക് - ടാര്‍ഗറ്റ് വില 121 രൂപ | 22 ശതമാനം വളര്‍ച്ചാ സാധ്യത
- ബാങ്ക് ഓഫ് ബറോഡ - ടാര്‍ഗറ്റ് വില 130 രൂപ | 21 ശതമാനം വളര്‍ച്ചാ സാധ്യത
- കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് - ടാര്‍ഗറ്റ് വില 2,180 രൂപ | 20 ശതമാനം വളര്‍ച്ചാ സാധ്യത
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications