കയ്യിൽ സ്വർണ്ണമുണ്ടോ? കുറഞ്ഞ പലിശയിൽ വായ്പ നൽകാൻ ബാങ്കുകൾ റെഡി, വിശദമായി അറിയാം

ഏറ്റവും സുരക്ഷിതമായ വായ്പകളിൽ ഒന്നാണ് സ്വർണ്ണ വായ്പ. പണം ആവശ്യമുള്ളയാൾ നൽകുന്ന സ്വർണത്തിൻറെ ഉറപ്പിൽ വായ്പ നൽകുന്നയാൾ പണം കൊടുക്കുന്നു. അങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കും. എളുപ്പത്തിൽ പണം സംഘടിപ്പിക്കാൻ പറ്റിയ മാർഗമാണ് സ്വർണ പണയവായ്പ എന്നതും പ്രത്യേകതയാണ്.

നിക്ഷേപിക്കുന്ന സ്വർണത്തിന്റെ വിപണിയിലെ വിലയ്ക്ക് അനുസൃതമായ ഒരു തുക അവർ നിങ്ങൾക്ക് വായ്പയായി നൽകുന്നു. സാധാരണയായി ഈടായി വെക്കുന്ന സ്വർണത്തിന്റെ വിലയുടെ 90 ശതമാനം വരെ വായ്പയായി നൽകാം. മുൻകൂട്ടി നിശ്ചയിച്ച കാലയളവിൽ നിങ്ങൾ വായ്പയെടുത്ത തുകയും പലിശയും തിരിച്ചടയ്ക്കുമ്പോൾ നിങ്ങളുടെ സ്വർണം തിരികെ ലഭിക്കുകയും ചെയ്യും. ഒരു ബാങ്കില്‍ നിന്നോ, നോണ്‍-ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്നോ സ്വര്‍ണ വായ്പയെടുക്കുന്നതാണ് സുരക്ഷിതം.

കയ്യിൽ സ്വർണ്ണമുണ്ടോ? കുറഞ്ഞ പലിശയിൽ വായ്പ നൽകാൻ ബാങ്കുകൾ റെഡി, വിശദമായി അറിയാം

രാജ്യത്തെ പ്രധാന ബാങ്കുകൾ സ്വർണ്ണ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ

1. കൊട്ടക് മഹീന്ദ്ര ബാങ്ക് - 8.00% മുതൽ 24.00% വരെ

2. എച്ച്ഡിഎഫ്സി ബാങ്ക് - 8.50% മുതൽ 17.30% വരെ

3. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.45% മുതൽ 8.55% വരെ

4. യൂക്കോ ബാങ്ക് - 8.50%

5. ഇന്ത്യൻ ബാങ്ക് - 8.65% മുതൽ 9.00% വരെ

6. യൂണിയൻ ബാങ്ക് - 8.65% മുതൽ 9.90% വരെ

7. എസ്ബിഐ - 8.70%

8. ബന്ധൻ ബാങ്ക് - 8.75% മുതൽ 19.25% വരെ

9. പഞ്ചാബ് & സിന്ദ് ബാങ്ക് - 8.85%

10. ഫെഡറൽ ബാങ്ക് - 8.99%

ഒന്നിലധികം സ്ഥാപനങ്ങള്‍ നല്‍കുന്ന പലിശ നിരക്ക് പരിശോധിച്ച ശേഷം മാത്രം സ്വർണ്ണ വായ്പ എടുക്കാൻ പാടുള്ളു എന്ന് സാരം. വായ്പ സമയത്ത് ഈടാക്കുന്ന അധിക ചാര്‍ജുകളെ കുറിച്ചും കൃത്യമായി അന്വേഷിക്കണം.

സ്വർണ്ണ വായ്പയ്ക്ക് ക്രെഡിറ്റ് സ്കോർ ആവശ്യമാണോ?

സ്വർണ്ണ വായ്പ ലഭിക്കുന്നതിന് ക്രെഡിറ്റ് സ്കോറിന്റെ ആവശ്യമില്ല. ഒരു ഗോൾഡ് ലോണിനുള്ള യോഗ്യതാ ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായ ഏക ഡോക്യുമെന്റേഷൻ കെവൈസിയാണ്. ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് പരിശോധനയോ ആവശ്യമില്ല.

തിരിച്ചടവ് കാലാവധി

24 കാരറ്റ് മുതല്‍ 18 കാരറ്റ് വരേയുള്ള സ്വർണ്ണങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലായിരിക്കും തുക നിർണ്ണയിക്കുക. എന്നാല്‍ 18 കാരറ്റിന് താഴേയുള്ള സ്വർണ്ണം പൊതുവെ പണയമായി എടുക്കാറില്ല. 18 വയസ്സ് കഴിഞ്ഞ ആർക്കും ഗോള്‍ഡ് ലോണ്‍ ലഭിക്കും. സാധാരണയായി സ്വർണപണയവായ്പകൾ തിരിച്ചടക്കാനുള്ള കാലാവധി ആറുമാസത്തിനും രണ്ടുവർഷത്തിനും മധ്യേയാണ്. ഏറ്റവും സൗകര്യപ്രദമായ ഒരു തിരിച്ചടവ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

വായ്പ തിരിച്ചടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കടം നല്‍കുന്നയാള്‍ക്ക് നിങ്ങളുടെ സ്വര്‍ണം ലേലം ചെയ്യാം. വിപണി സാഹചര്യങ്ങള്‍ കാരണം സ്വര്‍ണ്ണത്തിന്റെ വില കുറയുകയാണെങ്കില്‍, വായ്പ നല്‍കുന്ന സമയത്ത് നല്‍കിയ എല്‍ടിവിയുമായി പൊരുത്തപ്പെടുന്നതിന് അധിക സ്വര്‍ണം നിക്ഷേപിക്കാന്‍ കടം നല്‍കുന്നയാള്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി മുതലായ കെവൈസി രേഖകൾ സ്വർണപ്പണയ സമയത്ത് സമർപ്പിക്കേണ്ടി വരും.

ഇന്നത്തെ സ്വർണ്ണ വില

ഒരാഴ്ചയ്ക്കിടെ അഞ്ച് ദിവസവും വില ഇടിഞ്ഞ ശേഷം കേരള വിപണിയിൽ ബുധനാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 46,160 രൂപയിലും ​ഗ്രാമിന് 5,770 രൂപയിലുമാണ് സ്വർണം വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞാണ് സ്വർണ വില മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X