വീട് പോലെ തന്നെ ഏതൊരാളുടെയും ജീവിത അഭിലാഷങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്വന്തമായി ഒരു വാഹനമെന്നതും. എന്നാൽ അതിവേഗം കുതിക്കുന്ന കാർ വില പലപ്പോഴും ആ ആഗ്രഹത്തിന് ഒരു തടസമാകുന്നുണ്ട്. അത്തരം ഘട്ടങ്ങളിലാണ് കാർ ലോൺ ഒരു പരിഹാരമാകുന്നതും. കാർ വില വർധിക്കുന്നതിനിടയിലും കാർ ലോൺ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്കുള്ള മാനദണ്ഡങ്ങളും നിബന്ധനകളും കൃത്യമായ ഇടവേളകളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. പലിശ നിരക്കും പ്രൊസസിംഗ് ചാർജുമെല്ലം ഇങ്ങനെ പരിഷ്കരിക്കപ്പെടാറുണ്ട്. ചില മുൻനിര വായ്പ ദാതക്കൾ ഇപ്പോൾ സീറോ-ഡൗൺ പേയ്മെന്റിലും കാർ ലോൺ ലഭ്യമാക്കുന്നുണ്ട്.
നിങ്ങൾ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായ കാർ ലോൺ എടുക്കുന്നത് പരിഗണിക്കുന്നുവെങ്കിൽ എടുത്തുചാടി തീരുമാനമെടുക്കരുത്. അനുയോജ്യമായ ലോൺ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് ചില വിലയിരുത്തലുകളും താരതമ്യ പഠനങ്ങളും അനിവാര്യമാണ് എന്ന കാര്യം ഓർക്കുക. കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ബാങ്കുകളുടെ വരെയെങ്കിലും പലിശ നിരക്കുകളും പ്രൊസസിംഗ് ചാർജും മറ്റ് നിരക്കുകളും നിബന്ധനകളും താരതമ്യം ചെയ്യുന്നത് ശരിയായ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും. ഒരു കാർ വാങ്ങുന്നയാൾ എന്ന നിലയിൽ, വിവിധ ബാങ്കുകൾ നൽകുന്ന കാർ ലോൺ നിരക്കുകളുടെയും ചാർജുകളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നിങ്ങൾ അറിഞ്ഞിരിക്കണം. പ്രൊസസിംഗ് ചാർജില്ലാതെ തന്നെ കുറഞ്ഞ പലിശ നിരക്കിൽ കാർ ലോൺ ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അത്തരത്തിൽ മികച്ച കാർ ലോൺ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.

യു.സി.ഒ ബാങ്ക്: അഞ്ച് വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയാണ് യു.സി.ഒ ബാങ്കിൽ നിന്ന് കാർ വാങ്ങുന്നതിനായി വായ്പ എടുക്കുന്നതെങ്കിൽ നിങ്ങളുടെ പ്രതിമസ അടവ് 10,246 രൂപ മുതൽ 10,759 രൂപ വരെയായിരിക്കും. 8.45 ശതമാനം മുതൽ 10.55 ശതമാനം വരെയാണ് ഇവിടെ പലിശ നിരക്ക് വരുന്നത്. വായ്പ തുക എത്രയാണെങ്കിലും പ്രൊസസിംഗ് ചാർജ് ഇല്ല.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും മികച്ച നിരക്കിൽ കാർ ലോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 8.70 ശതമാനം മുതൽ 10.45 ശതമാനം വരെയാണ് യൂണിയൻ ബാങ്കിലെ പലിശ നിരക്ക്. പ്രതിമാസ അടവ് അഞ്ച് ലക്ഷത്തിന് അഞ്ച് വർഷത്തേക്ക് 10,307 മുതൽ 10,735 രൂപ വരെ വരും. പ്രൊസസിംഗ് ചാർജ് 1000 രൂപയും ഈടാക്കുന്നു
കാനറ ബാങ്ക്: പലിശ നിരക്ക് 8.70 ശതമാനത്തിലാണ് തുടങ്ങുന്നതെങ്കിലും 12.70 ശതമാനമാണ് ഉയർന്ന പലിശ. അതുകൊണ്ട് പ്രതിമാസ അടവ് അഞ്ച് ലക്ഷത്തിന് അഞ്ച് വർഷത്തേക്ക് 10,307 മുത 11,300 വരെയാകാനുള്ള സാധ്യത കൂടുതലാണ്. ലോൺ തുകയുടെ 0.25 ശതമാനമാണ് പലിശ നിരക്ക്. മുകളിൽ സൂചിപ്പിച്ച തുകയാണ് ലോൺ തുകയെങ്കിൽ പ്രൊസസിംഗ് ചാർജ് 2500 രൂപയായിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കുകളിൽ ഒന്നായ എസ്ബിഐ 8.75 ശതമാനം മുതൽ 9.80 ശതമാനം വരെ പലിശ നിരക്കിൽ കാർ ലോൺ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ അഞ്ച് വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയെന്ന ലോൺ തുകയുടെ പ്രതിമാസ അടവ് 10,319 രൂപ മുതൽ 10,544 രൂപ വരെ വരും. പ്രൊസസിംഗ് ചാർജ് പരമാവധി 1,500 രൂപ വരെ ഈടാക്കാനും ബാങ്കിന് അധികാരമുണ്ട്.
പഞ്ചാബ് നാഷ്ണൽ ബാങ്ക്: പി.എൻ.ബിയിൽ കാർ ലോൺ പലിശ നിരക്ക് 8.75 ശതമാനം മുതൽ 10.60 ശതമാനം വരെയാണ്. വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയാണ് യു.സി.ഒ ബാങ്കിൽ നിന്ന് കാർ വാങ്ങുന്നതിനായി വായ്പ എടുക്കുന്നതെങ്കിൽ നിങ്ങളുടെ പ്രതിമസ അടവ് 10,319 രൂപ മുതൽ 10,772 രൂപ വരെയായിരിക്കും. ലോൺ തുകയുടെ 0.25 ശതമാനമാണ് പലിശ നിരക്ക്. മുകളിൽ സൂചിപ്പിച്ച തുകയാണ് ലോൺ തുകയെങ്കിൽ പ്രൊസസിംഗ് ചാർജ് 2500 രൂപയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
