ഓൺലൈനിൽ ബാങ്ക് ഇടപാടുകൾ നടത്തുമ്പോൾ ഉപയോക്താക്കൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). പ്രധാനമായും ഉപഭോക്താക്കൾ പാലിക്കേണ്ട ആറ് ടിപ്പുകളാണ് ബാങ്ക് പങ്കുവച്ചത്. സുരക്ഷിതമായ ബാങ്കിംഗിന്റെ താക്കോൽ ജാഗ്രതയാണെന്നും തട്ടിപ്പുകാരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിന് ഉപഭോക്താക്കൾ പാലിക്കേണ്ട ആറ് പ്രധാന പ്രോട്ടോക്കോളുകൾ താഴെ പറയുന്നവയാണെന്നും എസ്‌ബിഐ ട്വീറ്റ് ചെയ്തു.
ലിങ്കിൽ ക്ലിക്ക് ചെയ്യരുത്
ഇഎംഐകൾ അല്ലെങ്കിൽ ഡിബിടി അല്ലെങ്കിൽ പ്രധാനമന്ത്രി കെയർ ഫണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും കെയർ ഫണ്ടുമായി ബന്ധപ്പെട്ട് ഒടിപി അല്ലെങ്കിൽ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെടുന്ന ഒരു ലിങ്കിലും ക്ലിക്കുചെയ്യരുതെന്ന് എസ്‌ബിഐ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. ഇഎംഐ തട്ടിപ്പിനെക്കുറിച്ച് ഈ മാസം ആദ്യം എസ്‌ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
സൂക്ഷിക്കുക
എസ്എംഎസുകൾ, ഇ-മെയിലുകൾ, ഫോൺ കോളുകൾ അല്ലെങ്കിൽ പരസ്യങ്ങൾ എന്നിവ വഴി ക്യാഷ് പ്രൈസുകളോ തൊഴിലവസരങ്ങളോ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ പദ്ധതികളെ സൂക്ഷിക്കുക. സമയാസമയങ്ങളിൽ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ പാസ്‌വേഡുകളും മാറ്റണമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.
ശരിയായ വിവരങ്ങൾ
എസ്‌ബിഐയോ ബാങ്കിന്റെ പ്രതിനിധികളോ ഒരിക്കലും ഇമെയിൽ, എസ്എംഎസ് എന്നിവ അയയ്ക്കുകയോ വ്യക്തിഗത വിവരങ്ങൾ, പാസ്‌വേഡ് അല്ലെങ്കിൽ ഒടിപി എന്നിവയ്ക്കായി ഉപഭോക്താക്കളെ വിളിക്കുകയോ ചെയ്യില്ല. കോൺടാക്റ്റ് നമ്പറിനും മറ്റ് വിശദാംശങ്ങൾക്കും എല്ലായ്പ്പോഴും എസ്‌ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക. ഇന്റർനെറ്റിൽ ലഭ്യമായ ഏതെങ്കിലും ബാങ്ക് വിവരങ്ങളെ ആശ്രയിക്കരുത്.
ഉടൻ ചെയ്യേണ്ടത്
തട്ടിപ്പ് നടന്നാൽ ഉടൻ തട്ടിപ്പുകാരെക്കുറിച്ച് പ്രാദേശിക പോലീസ് അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും അത് നിങ്ങളുടെ അടുത്തുള്ള എസ്‌ബിഐ ബ്രാഞ്ചിനെ അറിയിക്കുകയും ചെയ്യുക. നേരത്തെ, സൈബർ കുറ്റകൃത്യത്തിന്റെ പുതിയ വഴികളെക്കുറിച്ച് എസ്‌ബിഐ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഇഎംഐ മൊറട്ടോറിയത്തിന്റെ മറവിൽ ഉപഭോക്താക്കളെ വിളിക്കുകയും അവരുടെ കാർഡ് വിശദാംശങ്ങളെക്കുറിച്ചും ഒടുവിൽ ഒടിപിയെക്കുറിച്ചും ചോദിച്ചറിയുന്ന തട്ടിപ്പ് സംബന്ധിച്ചും എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications