ജോലി അന്വേഷിക്കുന്നതിന് മുൻപ് ഏതൊരാളും ശമ്പളം, ജോലി സ്ഥിരത, ആകർഷകമായ ആനുകൂല്യങ്ങൾ എന്നിവ പരിശോധിക്കാറുണ്ട്. ജോലി സ്ഥിരത വളരെ കുറഞ്ഞ ഇക്കാലത്ത് പ്രതിമാസം 4 ലക്ഷം രൂപ ശമ്പളം നൽകുന്ന ജോലി കിട്ടിയാൽ പിന്നെ മറിച്ചൊന്ന് ചിന്തിക്കേണ്ടതില്ല.
എന്നാൽ ലോകമെമ്പാടും പിരിച്ചു വിടൽ നടക്കുന്ന കാലത്ത് പ്രതിമാസം 4 ലക്ഷം രൂപ ശമ്പളം നൽകുന്ന ജോലി ഏറ്റെടുക്കാൻ ആളില്ലെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. സംഭവം സ്കോട്ട്ലാൻഡിലാണ്. ജോലിക്ക് ആവശ്യമായ യോഗ്യതയും കഴിവുമുണ്ടെങ്കിൽ നിങ്ങൾക്കും ഒന്ന് അപേക്ഷിച്ചു നോക്കാവുന്നതാണ്. ജോലിയുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കാം.
സ്കോട്ട്ലാൻഡിൽ ജോലി
സ്‌കോട്ട്‌ലന്‍ഡിലെ അബെര്‍ഡീന്‍ തീരത്ത് വടക്കന്‍ കടലില്‍ ഓഫ്‌ഷോര്‍ റിഗ്ഗറുടെ അഞ്ച് ഒഴിവുകളിലേക്കാണ് ഒരു എനര്‍ജി കമ്പനി ആളെ തേടുന്നത്. കമ്പനിയുടെ പേരും മറ്റ് വിശദാംശങ്ങളും സൂപ്പിക്കാതെ ' എനര്‍ജി മേഖലയിലെ മുന്‍നിര കമ്പനി' എന്ന പേരിലാണ് ജോലിക്കായി പരസ്യം നല്‍കിയിട്ടുള്ളത്. ജോലിക്ക് തിരഞ്ഞെടുക്കുന്നയാളെ 6 മാസത്തേക്ക് ജോലിക്ക് നിയമിക്കും. ജോലിക്കുള്ള യോഗ്യതയും ശമ്പളവും വിശദമാക്കാം.
ശമ്പളം
6 മാസത്തേക്ക് 12 മണിക്കൂറാണ് ജോലി സമയം. ദിവസത്തില്‍ 36,000 രൂപയാണ് ശമ്പളമായി കണക്കാക്കിയിട്ടുള്ളതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. 6 മാസത്തെ അവധി കാലയളവില്‍ 3,877 രൂപയാണ് ദിവസ വേതനം. ഇതോടൊപ്പം ഒരാഴ്ച സിക്ക് ലീവും കമ്പനി പോളിസിയിലുണ്ട്.
6 മാസത്തെ ഷിഫ്റ്റ് അടിസ്ഥാനമാക്കി 2 വര്‍ഷം ജോലിയില്‍ തുടരുന്നൊരാള്‍ക്ക് ശമ്പളം 95,420 പൗണ്ട് അഥവാ 1 കോടി രൂപയിലേക്ക് എത്തും. ഇത്രയും ആനുകൂല്യങ്ങളുള്ള ജോലി ഒഴിവിന് പക്ഷേ അപേക്ഷകരില്ലെന്നതാണ് സത്യം.
ജോലി
വിദേശ രാജ്യങ്ങളിലേക്ക് മികച്ച ജോലി സാധ്യതകൾ തേടുന്നവർക്ക് അനുയോജ്യമായ ജോലിയാണിത്. 6 മാസത്തെ ജോലിക്കൊപ്പം ശമ്പളത്തോടുള്ള അവധിയും കമ്പനി നൽകുന്നുണ്ട്. ഖനനത്തിൽ ഏർപ്പെടുന്ന കപ്പലിന്റെ പ്രവർത്തനത്തിന്റെ വിവിധ ഘടകങ്ങൾ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയും റിഗ്ഗിന്റെ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയുമാണ് ഒരു ഓഫ്‌ഷോർ റിഗ്ഗറിന്റെ പ്രധാന ചുമതല. റിഗ്ഗിൽ ഭാരമേറിയ ഉപകരണങ്ങൾ നിരീക്ഷിക്കൽ, പരിശോധിക്കൽ അല്ലെങ്കിൽ പ്രവർത്തിപ്പിക്കൽ എന്നിവയും ചുമതലകളായി വരാം.
യോഗ്യതകൾ
4 ലക്ഷം രൂപ മാസ ശമ്പളത്തിന് അല്പം നിബന്ധനകൾ കമ്പനി മുന്നോട്ട് വെയ്ക്കുന്നുണ്ട്. അപേക്ഷിക്കുന്ന വ്യക്തിക്ക് ജോലി സംബന്ധിച്ച സാങ്കേതികവും സുരക്ഷാ പരിശീലന വൈദഗ്ധ്യവും ഉണ്ടായിരിക്കണം. ബേസിക് ഓഫ്‌ഷോർ സേഫ്റ്റി ഇൻഡക്ഷൻ ആൻഡ് എമർജൻസി ട്രെയിനിംഗ് (BOSIET), ഫർദർ ഓഫ്‌ഷോർ എമർജൻസി ട്രെയിനിംഗ് (FOET), കംപ്രസ്ഡ് എയർ എമർജൻസി ബ്രീത്തിംഗ് സിസ്റ്റം (CA-EBS), OGUK മെഡിക്കൽ പരിശീലനം എന്നിങ്ങനെയുള്ള നിബന്ധനകൾ പൂർത്തിയാക്കണം.
അപേക്ഷിക്കാൻ ആളില്ല
ഇത്രയു വലിയ ശമ്പളവും ആനുകൂല്യവും നൽകുന്നുവെങ്കിലും ജോലിക്ക് അപേക്ഷിക്കാൻ ആളില്ലെന്നാണ് റിപ്പോർട്ട്. ആനുകൂല്യങ്ങൾ പോലെ തന്നെ ഉയർന്ന യോഗ്യത നിബന്ധനകളുള്ളതാകാം കാരണമെന്നാണ് കണക്കാക്കുന്നത്. 24 ദിവസം മുൻപാണ് കമ്പനി ജോലിക്ക് ആളെ തേടി പരസ്യം പോസ്റ്റു ചെയ്‌തത്. അന്ന് അനുവദിച്ച് അഞ്ച് തസ്തികകളിലേക്കും ഇപ്പോഴും അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. ഇതിൽ നിന്ന് ജോലിക്ക് ആരും അപേക്ഷിച്ചില്ലെന്നും ആളെ കിട്ടിയില്ലെന്ന് മനസിലാക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications