ലാഭനഷ്ടങ്ങളുടെ നൂല്‍പ്പാലത്തിലൂടെയാണ് വിപണി കടന്നുപോകുന്നത്. ആഗോളതലത്തിലുള്ള ഓരോ ചലനവും നിക്ഷേപകര്‍ അതീവ ജാഗ്രതയോടെ ഉറ്റുനോക്കുന്നു. എന്നാല്‍ വിപണിയില്‍ അനിശ്ചിതത്വം തളംകെട്ടി നില്‍ക്കുമ്പോഴും ഒരു കുഞ്ഞന്‍ ഓഹരി 'ബെല്ലും ബ്രേക്കുമില്ലാതെ' കയറുകയാണ്. റഷ്യ യുദ്ധത്തിനിറങ്ങിയതൊന്നും ലവലേശം ഈ ഓഹരിയെ ബാധിച്ചിട്ടില്ല. വ്യാഴാഴ്ച്ചയും തുടക്കത്തില്‍ത്തന്നെ 'ആശാന്' 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. സംഭവം ഏതെന്നോ? എസ്ഇഎല്‍ മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ്.
വാസ്തവത്തില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ തൊട്ട് ടോപ്പ് ഗിയറിലാണ് ഈ ഓഹരി. നവംബര്‍ 16 -ന് 9.75 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 325.25 രൂപയിലാണ്. നൂല്, തുണിത്തര നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എസ്ഇഎല്ലിന്റെ ഉയര്‍ച്ച കണ്ടാല്‍ ആരുമൊന്നു അതിശയിച്ചുപോകും. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 21 ശതമാനവും ഒരു മാസം കൊണ്ട് 152 ശതമാനവും നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തത്.
ഈ വര്‍ഷം മാത്രം ഓഹരി വിലയില്‍ 632 ശതമാനം വര്‍ധനവ് എസ്ഇഎല്‍ മാനുഫാക്ചറിങ് കയ്യടക്കുന്നുണ്ട്. ജനുവരി മൂന്നിന് 44.40 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
ആറു മാസത്തെ കണക്കെടുക്കുമ്പോള്‍ നിക്ഷേപകര്‍ ഒന്നടങ്കം തലയില്‍ കൈവെച്ച് പോകും. കാരണം ഇക്കാലയളവില്‍ അവിശ്വസനീയമാണ് എസ്ഇഎല്‍ മാനുഫാക്ചറിങ് ഓഹരികളുടെ കുതിപ്പ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ തൊട്ട് ഇതുവരെ 92,828 ശതമാനം നേട്ടമാണ് കമ്പനി രേഖപ്പെടുത്തുന്നത്. പേരുകേട്ട ക്രിപ്റ്റോകറന്‍സികള്‍ പോലും ഇതു കാണുമ്പോള്‍ വാലുമടക്കും.
ആറു മാസം മുന്‍പ് ഈ സ്റ്റോക്കില്‍ 10,000 രൂപയിട്ടവരുടെ അക്കൗണ്ടില്‍ ഇപ്പോള്‍ 9.29 ലക്ഷം രൂപ കണ്ടേനെ. ഇനി 1 ലക്ഷമാണ് ഇട്ടതെങ്കിലോ നിക്ഷേപ തുക 9.29 കോടി രൂപയും ആയേനെ.
ചുരുങ്ങിയ സമയം കൊണ്ട് വിസ്മയിപ്പിക്കുന്ന നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍ പെന്നി സ്റ്റോക്കുകള്‍ക്ക് കഴിയുമെന്നതിന്റെ ഏറ്റവും പുതിയ ഉദ്ദാഹരണമാണ് എസ്ഇഎല്‍ മാനുഫാക്ചറിങ്.
എന്നാല്‍ ഇവയില്‍ അപകടസാധ്യതയും ഏറെ വലുതാണ്. പൊതുവേ ഉയര്‍ന്ന റിസ്ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ മാത്രമാണ് ലിക്വിഡിറ്റി കുറഞ്ഞ പെന്നി സ്റ്റോക്കുകളില്‍ 'പൈസയിടാറ്'. പ്രതികൂലമായ ചെറിയൊരു വാര്‍ത്ത മതി കയറിയതിലും വേഗത്തില്‍ പെന്നി സ്റ്റോക്കുകളുടെ വിലയിടിയാന്‍. ലിക്വിഡിറ്റി കുറവായതുകൊണ്ട് ഉദ്ദേശിച്ച സമയത്ത് വില്‍ക്കാനും പെന്നി ഓഹരികള്‍ കഴിഞ്ഞെന്ന് വരില്ല. എന്തായാലും എസ്എഎല്‍ മാനുഫാക്ചറിങ്ങില്‍ നിന്നും നിക്ഷേപകര്‍ വിട്ടുനില്‍ക്കണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
കാരണം ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കില്‍ നടക്കുന്ന ഇടപാടുകളുടെ എണ്ണം അഥവാ വോളിയം നാമമാത്രമാണ്. നിലവില്‍ കഴിഞ്ഞ 5, 30, 50, 100, 200 ദിനങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് എസ്ഇഎല്‍ മാനുഫാക്ചറിങ് ഓഹരികളുടെ നില്‍പ്പ്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 10.77 കോടി മാത്രം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 325.25 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 0.0043.
2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം എട്ടു പ്രമോട്ടര്‍മാര്‍ ചേര്‍ന്ന് എസ്ഇഎല്‍ മാനുഫാക്ചറിങ്ങിന്റെ 75.27 ശതമാനം ഓഹരികള്‍ പങ്കിടുന്നുണ്ട്. പൊതു നിക്ഷേപകരായ 16,521 പേരുടെ പക്കല്‍ മിച്ചമുള്ള 24.73 ശതമാനം ഓഹരികളും തുടരുന്നു. ഇതില്‍ 2 ലക്ഷത്തിന് താഴെയാണ് 15,546 പേരുടെ നിക്ഷേപം. മൂന്നാം പാദം മൂന്നു വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ സംയുക്തമായി എസ്ഇഎല്‍ മാനുഫാക്ചറിങ്ങിന്റെ 42,178 ഓഹരികളും കൈവശം വെയ്ക്കുന്നുണ്ട്.
വാസ്തവത്തില്‍ ഓഹരി വിലയിലെ കയറ്റത്തോട് നീതി പുലര്‍ത്തുന്നതല്ല കമ്പനിയുടെ പ്രകടനം. കഴിഞ്ഞ എട്ടു സാമ്പത്തിക വര്‍ഷത്തില്‍ ഏഴിലും നഷ്ടം മാത്രമാണ് എസ്ഇഎല്‍ മാനുഫാക്ചറിങ് അറിയിച്ചിട്ടുള്ളത്. ഇതേസമയം, 2021 ഡിസംബര്‍ പാദം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
ഇക്കാലത്ത് അറ്റനഷ്ടം 49.38 കോടിയില്‍ നിന്നും 28.30 കോടി രൂപയായി കുറഞ്ഞു. വില്‍പ്പന വരുമാനം 45.63 ശതമാനം വര്‍ധനവോടെ 117.29 കോടി രൂപയുമായി. മുന്‍സാമ്പത്തിക വര്‍ഷമിത് 80.54 കോടി രൂപയായിരുന്നു. ഡിസംബര്‍ പാദം കമ്പനിയുടെ പ്രവര്‍ത്തന ലാഭം 113.47 ശതമാനം കൂടി 3.41 കോടി രൂപയും രേഖപ്പെടുത്തുന്നുണ്ട്.
ടെക്സ്റ്റൈല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന എസ്ഇഎല്‍ മാനുഫാക്ചറിങ് കമ്പനി നൂല്, തുണിത്തരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ടവ്വലുകള്‍ എന്നിവയുടെ നിര്‍മാണത്തിലാണ് പ്രധാനമായും ഏര്‍പ്പെടുന്നത്. ബീച്ച് ടവ്വലുകള്‍, ബാത്ത് ടവ്വലുകള്‍, കിച്ചണ്‍ ടവ്വലുകള്‍, ക്രിസ്മസ് ടവ്വലുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉത്പന്ന നിര ടവ്വല്‍ സെഗ്മന്റില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications