വില്‍പ്പന സമ്മര്‍ദം; സെന്‍സെക്‌സില്‍ 800 പോയിന്റ് ചാഞ്ചാട്ടം; 17,000 തകരാതെ കാത്ത് നിഫ്റ്റി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണികളില്‍ വീണ്ടും കടുത്ത ചാഞ്ചാട്ടം. ഭേദപ്പെട്ട നേട്ടത്തില്‍ വ്യപാരം തുടങ്ങിയെങ്കിലും രണ്ടു ദിവസത്തെ ഇടവേള മുന്നില്‍ക്കണ്ടുള്ള ലാഭമെടുപ്പും അനുകൂല ആഗോള സൂചകങ്ങളുടെ അഭാവത്തിലും പ്രധാന സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 69 പോയിന്റ് നഷ്ടത്തില്‍ 17,003-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 190 പോയിന്റ് നഷ്ടത്തോടെ 57,124-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി 334 പോയിന്റ് ഇടിഞ്ഞ് 34,857-ലും വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിച്ചു.

 

വില്‍പ്പന സമ്മര്‍ദം

വില്‍പ്പന സമ്മര്‍ദം

ഐടി ഒഴികെ എല്ലാ വിഭാഗം സൂചികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഫാര്‍മ, ധനകാര്യം വിഭാഗം ഓഹരികളാണ് ഇടിവ് കുടുതല്‍ നേരിട്ടത്. അതുപോലെ മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായിരുന്നു. ഈ വിഭാഗത്തിലുള്ള ഓഹരികളില്‍ 0.5 മുതല്‍ 1 ശതമാനം വരെ വിലയിടിവ് നേരിട്ടു. എങ്കിലും ആഴ്ചയിലെ വ്യപാരത്തിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച നേട്ടത്തോടെയാണ് വിപണികള്‍ കടന്നു പോകുന്നത്.

Also Read: അടുത്തയാഴ്ച ലാഭവിഹിതം; 130 രൂപയുടെ സ്റ്റോക്ക് 60% കുതിക്കും; പുതുവര്‍ഷ കൈനീട്ടം കളയണോ?Also Read: അടുത്തയാഴ്ച ലാഭവിഹിതം; 130 രൂപയുടെ സ്റ്റോക്ക് 60% കുതിക്കും; പുതുവര്‍ഷ കൈനീട്ടം കളയണോ?

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

വെള്ളിയാഴ്ച രാവിലെ നിഫ്റ്റി 77 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വ്യാപാരം ആരംഭിച്ച് ആദ്യ മിനിറ്റുകളില്‍ തന്നെ നിഫ്റ്റയില്‍ ഒരു ശതമാനത്തോളം ഇടിവുണ്ടയി. 16,909 ആയിരുന്നു ഇന്നത്തെ താഴ്ന്ന നിലവാരം. എങ്കിലും 16,900 നിലവാരം തകരാതെ കാത്തുസൂക്ഷിക്കാനായി. തുടര്‍ന്ന് ഏറെ നേരം അതേ നിലവാരത്തില്‍ തങ്ങിയ ശേഷം ഉച്ചയോടെ നഷ്ടം കുറെയധികം തിരിച്ചു പിടിച്ച് നിര്‍ണായകമായ 17,000-ന് മുകളില്‍ വ്യ്പാരം അവസാനിപ്പിച്ചു.

Also Read: 3 ആഴ്ചയ്ക്കുള്ളില്‍ 32% ലാഭം കിട്ടും; ഓഹരി വില 47 രൂപ മാത്രം; വാങ്ങുന്നോ?Also Read: 3 ആഴ്ചയ്ക്കുള്ളില്‍ 32% ലാഭം കിട്ടും; ഓഹരി വില 47 രൂപ മാത്രം; വാങ്ങുന്നോ?

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,080 ഓഹരികളില്‍ 749 എണ്ണം വിലയിടിവും 1,,281 ഓഹരികളില്‍ വില വര്‍ധനവും 5 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.58 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും ലാഭമെടുപ്പ് നടന്നതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഒന്നില്‍ താഴ്ന്നത് സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി-500 സൂചികയിലെ ഓഹരികളില്‍ 123 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 375 കമ്പനികള്‍ നഷ്ടത്തിലും മൂന്ന് ഓഹരികളുടെ വില വ്യത്യാസമില്ലാതെയും ക്ലോസ് ചെയ്തു.

Also Read: അനുകൂല ഘടകങ്ങള്‍ പലത്; കുതിച്ചു ചാടാനൊരുങ്ങി ഈ ബാങ്കിംഗ് സ്‌റ്റോക്ക്; 42% ലാഭം തരുംAlso Read: അനുകൂല ഘടകങ്ങള്‍ പലത്; കുതിച്ചു ചാടാനൊരുങ്ങി ഈ ബാങ്കിംഗ് സ്‌റ്റോക്ക്; 42% ലാഭം തരും

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 11 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. എച്ച്‌സിഎല്‍ ടെക് 3 ശതമാനത്തിലധികം കുതിച്ചു. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ് എന്നിവ 2 ശതമാനത്തിലധികവും വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ഐടിസി, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേരിയ വില വര്‍ധന രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 39 എണ്ണവും വിലയിടിവ് രേഖപ്പെടുത്തി. ഗ്രാസിം, എന്‍ടിപിസി എന്നിവ രണ്ട് ശതമാനത്തിലേറെ താഴ്ന്നു. എം & എം, ഐഷര്‍ മോട്ടോര്‍സ്, ഐഒസി, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സേര്‍വ്, കൊട്ടക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

Also Read: സ്വകാര്യവത്കരിക്കുമെന്ന് സൂചന; ഈ പൊതുമേഖലാ ബാങ്ക് ഓഹരി 60% ലാഭം തരാംAlso Read: സ്വകാര്യവത്കരിക്കുമെന്ന് സൂചന; ഈ പൊതുമേഖലാ ബാങ്ക് ഓഹരി 60% ലാഭം തരാം

Read more about: stock market share market
English summary

Selling Pressure And Weekend Profit Booking Market Lose Early Gain Nifty Holds 17000

Selling Pressure And Weekend Profit Booking Market Lose Early Gain, Nifty Holds 17,000
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X