സെൻസെക്സ് 423.81 പോയിന്റ് ഉയർന്ന് 48,988ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി ഒരു ശതമാനം ഉയർന്ന് 14,412 ൽ എത്തി. ഒഎൻജിസി, ബജാജ് ഫിനാൻസ്, ആർഐഎൽ എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. എച്ച്ഡിഎഫ്സി ബാങ്കും ഐടിസിയും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.
ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്സ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. യുപിഎൽ ഇന്ന് പിന്നിലായി. മൈൻഡ് ട്രീ ഓഹരികൾ 4% ഉയർന്നു.
ലാർസൻ ആന്റ് ട്യൂബ്രോ (എൽ ആൻഡ് ടി) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ മൈൻഡ് ട്രീ പ്രവർത്തന ക്ഷമതയിൽ 65.7 ശതമാനം വർധനവ് രേഖപ്പെടുത്തി. ഡിസംബർ അവസാനത്തോടെ മൂന്നാം പാദത്തിൽ അറ്റാദായം 326.5 കോടി രൂപയായി ഉയർന്നു. തുടർച്ചയായ അടിസ്ഥാനത്തിൽ അറ്റാദായം 28.7 ശതമാനം ഉയർന്നു. കമ്പനിയുടെ വരുമാനം 2,023.7 കോടി രൂപയാണ്. ഇതിനെ തുടർന്നാണ് മൈൻഡ് ട്രീ ഓഹരികൾ കുത്തനെ ഉയർന്നത്.

മാരുതി ഓഹരി വില 1% ഉയർന്നു. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ പ്രതികൂല പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി തിരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെ വർദ്ധിപ്പിച്ചതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവ് തിങ്കളാഴ്ച അറിയിച്ചിരുന്ന. പുതിയ വിലകൾ ജനുവരി 18 മുതൽ പ്രാബല്യത്തിൽ വന്നു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി റിയൽറ്റി 3% ഉയർന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
