ഇന്ത്യൻ ബെഞ്ച്മാർക്ക് ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച ഉയർന്ന നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് ശക്തമായ ആഗോള സൂചനകൾ ലഭിക്കുകയും ആഭ്യന്തര വിപണിയിലേക്ക് വിദേശ മൂലധന ഒഴുക്ക് നിലനിർത്തുകയും ചെയ്തതാണ് ഇന്നത്തെ നേട്ടത്തിന് കാരണം.
സെൻസെക്സ് 704.37 പോയിൻറ് അഥവാ 1.68 ശതമാനം ഉയർന്ന് 42,597.43 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 197.05 പോയിൻറ് അഥവാ 1.61 ശതമാനം ഉയർന്ന് 12,461.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്നു. നിഫ്റ്റി ഇൻട്രാ-ഡേ റെക്കോർഡ് ഉയർന്ന നേട്ടമായ 12,474 ലും സെൻസെക്സ് 42,645.30 ലും എത്തി.

നിഫ്റ്റി സ്മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌ക്യാപ് 100 എന്നിവ യഥാക്രമം 0.33 ശതമാനവും 0.87 ശതമാനവും നേട്ടം കൈവരിച്ചു. എല്ലാ മേഖലാ സൂചികകളും നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി മെറ്റൽസ്, നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി എന്നിവയുടെ നേതൃത്വത്തിൽ ക്ലോസ് ചെയ്തു. ഡിവിസ് ലബോറട്ടറീസ്, ഭാരതി എയർടെൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
2020 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനി ശക്തമായ വരുമാനം രേഖപ്പെടുത്തിയതിനെത്തുടർന്ന് ഡിവിസ് ലബോറട്ടറീസ് ഓഹരികൾ അഞ്ച് ശതമാനം ഉയർന്നു. ആഗോളതലത്തിൽ ഓഹരികൾ റെക്കോഡ് ഉയരത്തിലെത്തി. യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ കീഴിൽ മെച്ചപ്പെട്ട ആഗോള വ്യാപാര ബന്ധവും കൂടുതൽ സാമ്പത്തിക ഉത്തേജനവും പ്രതീക്ഷിച്ചതിനാൽ ഡോളർ ഇന്ന് ദുർബലമായി. 49 രാജ്യങ്ങളിലെ ഓഹരികൾ ട്രാക്കുചെയ്യുന്ന എംഎസ്‌സിഐ വേൾഡ് ഇക്വിറ്റി സൂചിക 0.5 ശതമാനം ഉയർന്ന് യൂറോപ്യൻ സമയങ്ങളിൽ റെക്കോർഡ് ഉയരത്തിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
