ഐടി, ഫാർമ, മെറ്റൽ തുടങ്ങിയ മേഖല സൂചികകളിലെ നേട്ടങ്ങളെ തുടർന്ന് ഇന്ത്യൻ സൂചികകൾ ചൊവ്വാഴ്ച റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിലായതാണ് നേട്ടത്തിന് കാരണം. സെൻസെക്സ് 506 പോയിന്റ് ഉയർന്ന് 44,655 ലും നിഫ്റ്റി 140 പോയിന്റ് ഉയർന്ന് 13,109 ലുമാണ് ക്ലോസ് ചെയ്തതത്. നിഫ്റ്റി സൂചികയിൽ ഗെയിൽ, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, യുപിഎൽ എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ചത്.
അതേസമയം നെസ്ലെ, കൊട്ടക് ബാങ്ക്, ടൈറ്റൻ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി. വിപണി ഇന്ന് വെള്ളിയാഴ്ചത്തെ നഷ്ടം വീണ്ടെടുത്തു. നിഫ്റ്റി ബാങ്ക് 209 പോയിൻറുകൾ ഉയർന്ന് 29,818 ലും മിഡ്‌ക്യാപ് ഇൻഡെക്സ് 189 പോയിൻറുകളും ഉയർന്ന് 19,904ലും ക്ലോസ് ചെയ്തു.

എഫ്എംസിജി ഒഴികെ, എല്ലാ മേഖലാ സൂചികകളും റെക്കോർഡ് നേട്ടം കൈവരിച്ചു. റിയൽറ്റി, പിഎസ്‌യു ബാങ്ക് ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. 35 നിഫ്റ്റി ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇൻഫോസിസ്, ഐസിഐസിഐ, ആർഐഎൽ, എച്ച്ഡിഎഫ്‌സി എന്നിവയാണ് നിഫ്റ്റിയിൽ മികച്ച സംഭാവന നൽകിയ ഓഹരികൾ.
റിയൽറ്റി ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഗോദ്‌റെജ് പ്രോപ്പർട്ടീസ് 2% ഉയർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ, നിഫ്റ്റി മെറ്റൽ എന്നിവ 1.5 ശതമാനം വീതം ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
