ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ മൂന്നാം സെഷനിലും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. റെക്കോർഡ് ഉയരത്തിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്. നിഫ്റ്റി 12850 ലെവലിനു മുകളിലാണ്. സെൻസെക്സ് 314.73 പോയിൻറ് അഥവാ 0.72 ശതമാനം ഉയർന്ന് 43,952.71 ൽ എത്തി. നിഫ്റ്റി 93.90 പോയിന്റ് അഥവാ 0.73 ശതമാനം ഉയർന്ന് 12,874.20 ൽ എത്തി.
നേട്ടവും നഷ്ടവും
ഏകദേശം 1443 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1181 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 146 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ടാറ്റ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ്‌ബിഐ, അദാനി പോർട്സ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബിപിസിഎൽ, ഹീറോ മോട്ടോകോർപ്പ്, എൻടിപിസി, ഐഒസി, ഡോ. റെഡ്ഡീസ് ലാബ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
മേഖല സൂചികകൾ
ഊർജ്ജ, ഫാർമ, ഐടി ഓഹരികളിൽ വിൽപ്പന നടന്നെങ്കിലും മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, ബാങ്കിംഗ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ബാങ്ക് സൂചികകൾ രണ്ട് ശതമാനം വീതം ഉയർന്നു. ഐടി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
നിഫ്റ്റിയ്ക്ക് നേട്ടം
വാക്സിൻ പ്രതീക്ഷകൾ ആഗോളതലത്തിൽ വിപണികൾക്ക് ഗുണം ചെയ്തത് ഇന്ത്യൻ വിപണിയിലും പ്രകടമായി. നിഫ്റ്റി സൂചിക ഇന്നത്തെ സെഷനിലുടനീളം നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി മിഡ്ക്യാപ്പും സ്മോൾക്യാപ്പും യഥാക്രമം 1.1 ശതമാനവും 0.9 ശതമാനവും ഉയർന്നു.
വാക്സിൻ പ്രതീക്ഷ
ആഗോള വിപണികളിലെ നേട്ടം ഇന്ന് ആഭ്യന്തര വിപണിയുടെ ഉയർച്ചയ്ക്ക് കാരണമായി. മറ്റൊരു വാക്‌സിൻ വാർത്തയിലാണ് വിപണി ഇന്ന് കുത്തനെ ഉയർന്നത്. ഇന്നലെ ദീപാവലി പ്രമാണിച്ച് ഓഹരി വിപണികൾക്ക് അവധി ആയതിനാൽ ഇന്ന് വ്യാപാരം കുതിച്ചുയർന്നു. എന്നാൽ വൈറസ് കേസുകളുടെ വർദ്ധനവും ചില രാജ്യങ്ങളിലെ ലോക്ക്ഡൌണുകളും വിപണിയെ നേരിയ തോതിൽ സ്വാധീനിച്ചിരുന്നു. വാക്സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം കൊവിഡിന്റെ അടുത്ത തരംഗത്തെക്കുറിച്ചുള്ള ആശങ്കകളെ മറികടക്കുന്നതാണ്.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
