ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ സെൻസെക്സ് 115 പോയിൻറ് അഥവാ 0.28 ശതമാനം ഉയർന്ന് 41,673.92ലും നിഫ്റ്റി 38 പോയിൻറ് അഥവാ 0.31 ശതമാനം ഉയർന്ന് 12,259.70ലും ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.17 ശതമാനവും 0.06 ശതമാനവും ഉയർന്നു. ബിഎസ്‌ഇ ടെലികോം രണ്ട് ശതമാനവും ബിഎസ്‌ഇ എനർജി 1.37 ശതമാനവും നേട്ടം കൈവരിച്ചു. ബിഎസ്‌ഇ ഓട്ടോ, ഐടി ഓഹരികൾ 1.05 ശതമാനം വീതം നേട്ടമുണ്ടാക്കി.
രൂപയുടെ മൂല്യം ഡോളറിനെതിരെ 71.05 ന് മുകളിലേക്ക് ഉയർന്നു. അതിരാവിലെ, രൂപയുടെ കരുത്ത് വർദ്ധിക്കുകയും 70.87 എന്ന ഉയർന്ന നിരക്കിലെത്തുകയും ചെയ്തുവെങ്കിലും പിന്നീട് കുറയുകയായിരുന്നു. കമ്പനിയുടെ ദീർഘകാല റേറ്റിംഗുകൾ ക്രിസിൽ ഉയർത്തിയതോടെ ഇന്ന് ജെ കെ പേപ്പർ ഓഹരി വില 3.5 ശതമാനം ഉയർന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ആഗോള വിപണികളെ പിന്തുണച്ചതിനാൽ എണ്ണ വില മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് എത്തി നിൽക്കുന്നത്. ഒരാഴ്ച മുമ്പാണ് എണ്ണ വില ഉയരാൻ തുടങ്ങിയത്. അലഹബാദ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, പ്രിസം ജോൺസൺ, ഖാദിം ഇന്ത്യ, ഓറിയോൻപ്രോ സൊല്യൂഷൻസ്, ന്യൂലാന്റ് ലബോറട്ടറീസ്, മജെസ്കോ, മൈൻഡ്ടെക് (ഇന്ത്യ) എന്നിവയാണ് ബിഎസ്‌ഇയിൽ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ഓഹരികൾ.
എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻഎംഡിസി, എസ്‌ആർഎഫ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അവന്തി ഫീഡ്സ്, ബൽറാംപൂർ ചിനി മിൽസ്, എസ്സൽ പ്രൊപാക്ക്, മണപ്പുറം ഫിനാൻസ്, മാക്സ് ഫിനാൻഷ്യൽ സർവീസസ്, മുത്തൂറ്റ് ഫിനാൻസ്, നവീൻ ഫ്ലൂറിൻ ഇന്റർനാഷണൽ എന്നീ ഓഹരികൾ ബിഎസ്‌ഇയിൽ ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
