തുടർച്ചയായ മൂന്ന് ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷം വിപണിയില്‍ കരുതലോടെയുള്ള നീക്കങ്ങള്‍. ഈയാഴ്ചയിലെ അവസാന വ്യപാര ദിനമായ വെള്ളിയാഴ്ച, എന്‍എസ്ഇ-യുടെ സൂചികയായ നിഫ്റ്റി 5 പോയിന്റ് നഷ്ടത്തില്‍ 17,511-ലും ബിഎസ്ഇ-യുടെ സൂചികയായ സെന്‍സെക്സ് 20 പോയിന്റ് നഷ്ടത്തില്‍ 58,786-ലും ക്ലോസ് ചെയ്തു. നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും മുന്നോട്ടുള്ള ഗതിയെ സ്വാധീനിക്കാവുന്ന ഏറെ നിര്‍ണായകമായ 17,500 നിലവാരം നിഫ്റ്റിയും 58,800 നിലവാരം സെന്‍സെക്സും കാത്തുസൂക്ഷിച്ചത് ശ്രദ്ധേയമായി. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ ഇന്നു പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ശ്രദ്ധയോടെ നീങ്ങിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
നിര്‍ണായകം
ആഴ്ചയുടെ അവസാന വ്യാപാര ദിനമായ ഇന്ന് വില്‍പ്പന സമ്മര്‍ദം ഇടയ്ക്ക് നേരിട്ടെങ്കിലും 17,400 തകരാതെ നോക്കിയത് നിര്‍ണായകമായി. അതേസമയം, ഇന്നലത്തെ ഉയര്‍ന്ന നിലവാരം ഭേദിക്കാനായില്ലെന്നതും ശ്രദ്ധേയമായി. ആകെ 129 പോയിന്റുകളുടെ ഇടയിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. 17,405 ഇന്നത്തെ താഴ്ന്ന നിലവാരവും 17,534 ഉയര്‍ന്ന നിലവാരവുമായി രേഖപ്പെടുത്തി. നിര്‍ണായകമായ നിലവാരമായ 17,500-ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാനായത് ശുഭസൂചനയാണ്. ദിനാന്ത്യ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 17,600 മുകളില്‍ നിഫ്റ്റിക്ക് ക്ലോസ് ചെയ്യാനായാല്‍ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് ലഭിക്കുകയുള്ളൂ. നിലവില്‍ 100 DMA ആയ 17,200 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയായി പ്രവര്‍ത്തിക്കുന്നുണ്ട്. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വോളാറ്റാലിറ്റി ഇന്‍ഡക്സ് (VIX) വീണ്ടും 3 ശതമാനം താഴ്ന്ന് 16.05-ലേക്ക് വന്നതും നിഫ്റ്റിയില്‍ കണ്‍സോളിഡേഷനാണ് നടക്കുന്നതിനെ സൂചിപ്പിക്കുന്നു.
ബാങ്ക്-നിഫ്റ്റി
പധാന സെക്ടോറിയല്‍ സൂചികയായ ബാങ്ക്-നിഫ്്റ്റി ഇന്ന് നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ ഫ്ളാറ്റ് ഓപ്പണിങ്ങായിരുന്നു. തുടര്‍ന്ന് ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 37,153 രേഖപ്പെടുത്തി താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഇന്നത്തെ താഴ്ന്ന നിലവാരമായ 36,824 രേഖപ്പെടുത്തി. പിന്നീട് വ്യപാരം അവസാനിക്കുന്നത് വരെയും ഈ റേഞ്ചിനുളളിലായിരുന്നു ബാങ്ക്-നിഫ്റ്റി തങ്ങിയത്. അതേസമയം, കഴിഞ്ഞ രണ്ടു ദിവസത്തെ താഴ്ന്ന നിലവാരമായ 36,800 തകരാതെ നോക്കിയതും നിര്‍ണായകമാണ്.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,061 ഓഹരികളില്‍ 1,232 ഓഹരികളില്‍ വില വര്‍ധനയും 775 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.59 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും നേട്ടത്തില്‍ തുടര്‍ന്നതിനാലാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.5-ന് മുകളില്‍ തുടരാന്‍ സഹായിച്ചത്. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 26 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 24 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: ഏഷ്യന്‍ പെയിന്റ്്സ്, ഗ്രാസിം, എസ്ബിഐ, എസ്ബിഐ ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം ഒരു ശതമാനത്തിലേറെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, ടൈറ്റന് കമ്പനി, കൊട്ടക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications