മെറ്റൽ, ഓട്ടോ, എഫ്‌എംസിജി സൂചികകൾക്ക് നഷ്ടം നേരിട്ടതിനെ തുടർന്ന് ഓഹരി വിപണിയിൽ ഇന്ന് ഇടിവ്. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എച്ച്യുഎൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടു.
ബിഎസ്‌ഇ സെൻസെക്സ് 71 പോയിൻറ് കുറഞ്ഞ് 40,939 എന്ന നിലയിലും എൻഎസ്‌ഇ നിഫ്റ്റി 50 പോയിൻറ് കുറഞ്ഞ് 12,061 ലും എത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.6 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾകാപ്പ് 100 സൂചിക 0.10 ശതമാനം ഇടിഞ്ഞു. ഇൻട്രാ-ഡേ ഡീലുകളിൽ ബിഎസ്‌ഇ സെൻസെക്സ് 175 പോയിൻറ് ഉയർന്ന് 41,185 എന്ന പുതിയ നിലയിലെത്തിയിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 143 പോയിൻറ് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 32,157ലുമെത്തി.

ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, കൊട്ടക് ബാങ്ക്, ബജാജ് ഫിൻസെർവ് എന്നീ ഓഹരകിൾ 0.8 മുതൽ 3 ശതമാനം വരെ ഉയർന്നു. എന്നാൽ ഗ്രാസിം, അദാനി പോർട്സ്, ഐടിസി, ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റൽ സൂചികകൾ 1.2 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോയും ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി പിഎസ്‌യു ബാങ്കും നിഫ്റ്റി മീഡിയയും 0.5 ശതമാനം വീതം കുറഞ്ഞു. അതേസമയം, നിഫ്റ്റി ഐടി ഒരു ശതമാനവും നിഫ്റ്റി റിയൽറ്റി 0.3 ശതമാനവും ഉയർന്നു.
യുഎസ്-ചൈന ഇടപാട് സംശയത്തെ തുടർന്ന് മെറ്റൽ ഓഹരികൾ സമ്മർദ്ദത്തിലായിരുന്നു. സെയിൽ, നാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, വേദാന്ത എന്നിവയ്ക്ക് 1.5 മുതൽ 3 ശതമാനം നഷ്ടം നേരിട്ടു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
