രാജ്യമൊട്ടാകെ ലോക്ക്ഡൗണിൽ ആയിരുന്നിട്ടും രാജ്യത്ത് കൊറോണ വൈറസ് അണുബാധ കുറയുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനാൽ ഇന്ത്യൻ ഓഹരികൾ തിങ്കളാഴ്ച നാല് ശതമാനം ഇടിഞ്ഞു. സെൻസെക്സ് 1,375 പോയിൻറ് കുറഞ്ഞ് 28,440 ൽ എത്തി. നിഫ്റ്റി 379 പോയിന്റ് നഷ്ടപ്പെട്ട് 8,281ൽ എത്തി. ഞായറാഴ്ച വൈകുന്നേരം വരെ പോസിറ്റീവ് കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ 1,100 ന് മുകളിൽ ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം മരണസംഖ്യ 27 ൽ എത്തി. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച 21 ദിവസത്തെ ലോക്ക്ഡൗണിന് കീഴിൽ രാജ്യം തുടരുകയാണെങ്കിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
പലിശനിരക്കിൽ 75 ബേസിസ് പോയിൻറ് വെട്ടിക്കുറവ് ഉൾപ്പെടെ രാജ്യത്തെ സെൻട്രൽ ബാങ്ക് വെള്ളിയാഴ്ച നിരവധി നടപടികൾ സ്വീകരിച്ചിട്ടും വൈറസിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്ക കുറയ്ക്കാനായിട്ടില്ല. നിഫ്റ്റി ഫിൻ സർവീസസ് 7 ശതമാനവും നിഫ്റ്റി ബാങ്ക് 6 ശതമാനവും ഇടിഞ്ഞതോടെ സാമ്പത്തിക മേഖല കനത്ത ഇടിവ് നേരിട്ടു. അതേസമയം, നിഫ്റ്റി ഓട്ടോയ്ക്ക് അഞ്ച് ശതമാനവും നിഫ്റ്റി മെറ്റൽ മൂന്ന് ശതമാനവും നിഫ്റ്റി ഐടി രണ്ട് ശതമാനവും നഷ്ടം നേരിട്ടു. എന്നാൽ, നിഫ്റ്റി ഫാർമയും നിഫ്റ്റി എഫ്എംസിജിയും യഥാക്രമം 1.3 ശതമാനവും 0.7 ശതമാനവും ഉയർന്നു.

നിഫ്റ്റി 50 സൂചികയിൽ സിപ്ല, ടെക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഡോ. റെഡ്ഡീസ് എന്നീ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവയ്ക്കാണ് ഇന്ന് കനത്ത നഷ്ടം നേരിട്ടത്. ബ്രോക്കറേജ് കമ്പനിയായ ബെർൺസ്റ്റൈൻ ബാങ്ക് ഇതര വായ്പക്കാരുടെ നിലവാരം കുറച്ചതിനെ തുടർന്ന് ബജാജ് ഫിനാൻസ് ഓഹരികൾ 12 ശതമാനം ഇടിഞ്ഞു.
ആഗോളതലത്തിൽ, എണ്ണവില ഇടിയുന്നത് എംഎസ്‌സിഐയുടെ ഏഷ്യാ-പസിഫിക് ഓഹരി സൂചിക 1.1 ശതമാനം കുറയാൻ കാരണമായി. കൊറോണ വ്യാപനം മൂലം അടച്ചുപൂട്ടൽ മാസങ്ങളോളം നീണ്ടുനിൽക്കുമെന്ന ആശങ്ക വർദ്ധിച്ചതിനാൽ ഷാങ്ഹായ് ബ്ലൂ ചിപ്പുകൾ 1.4 ശതമാനം ഇടിഞ്ഞു.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications