ബിഎസ്‌ഇ സെൻസെക്സും എൻഎസ്‌ഇ നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി വിപണിയിലെ തുടർച്ചയായ ഇടിവ് നിക്ഷേപകരെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ഘട്ടത്തിൽ സെൻസെക്സ് 400 പോയിന്റിൽ താഴെയായി. ഇന്ന് ആഭ്യന്തര വിപണിയെ ബാധിച്ച പ്രധാന ഘടകങ്ങൾ ഇതാ..
ക്ലോസിംഗ്
സെൻസെക്സ് 161.31 പോയിൻറ് അഥവാ 0.39 ശതമാനം ഇടിഞ്ഞ് 40894.38 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 53.30 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 11992.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 884 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1570 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 152 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ദുർബലമായ ആഗോള വിപണികളും കൊറോണ വൈറസ് സ്വാധീനവും
കൊറോണ വൈറസ് ബിസിനസുകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇന്ത്യൻ നിക്ഷേപകർ ആശങ്കാകുലരാണ്. ചൈനയിൽ വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്ന് ആപ്പിൾ പോലുള്ള മുൻനിര കമ്പനികൾ വിൽപ്പന കുറഞ്ഞതായി പ്രഖ്യാപിച്ചതോടെ ആഗോള നിക്ഷേപകർ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്.
നിശബ്ദ വരുമാന സീസൺ
ആഗോള വിപണി ദുർബലതയുടെയും കൊറോണ വൈറസിന്റെയും ആഘാതം കൂടാതെ, പ്രധാന മേഖലകളിലെ വരുമാനം ദുർബലമായതിനാൽ ഇന്ത്യൻ ഓഹരി വിപണിയിലും ഉയർന്ന നഷ്ടം നേരിടുന്നുണ്ട്. ചില കമ്പനികൾ കുറഞ്ഞ വരുമാനം റിപ്പോർട്ട് ചെയ്തതും ഓഹരി വിപണികളെ സാരമായി ബാധിച്ചിട്ടുണ്ട്.
എജിആർ ഷോക്ക്
മാർക്കറ്റ് നിക്ഷേപകരിൽ ഉത്കണ്ഠ വർദ്ധിപ്പിച്ച മറ്റൊരു ഘടകം ടെലികോം കമ്പനികളുടെ 1.47 ലക്ഷം കോടി രൂപയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശ്ശിക തീർക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ലിമിറ്റഡാണ് വിധിയിൽ ഏറ്റവും വലിയ ആഘാതം നേരിടുന്നത്. കുടിശ്ശിക അടയ്ക്കുന്നതിനുള്ള അന്തിമകാലാവധി നീട്ടിയില്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് അവസാനിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications