സെൻസെക്സ് 171 പോയിൻറ് അഥവാ 0.45 ശതമാനം ഇടിഞ്ഞ് 38,193.92 ൽ എത്തി. നിഫ്റ്റി 39 പോയിൻറ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 11,278 ൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.28 ശതമാനവും 0.94 ശതമാനവും ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ എന്നിവയുടെ പിന്തുണയോടെയാണ് ഇന്ന് വിപണിയിലെ നഷ്ടം പിടിച്ചു നിർത്തിയത്.
നഷ്ടത്തോടെ തുറന്ന് താഴേക്ക് നീങ്ങിയതിനുശേഷം, വ്യാപാരത്തിന്റെ ആദ്യ പകുതിയിൽ ബെഞ്ച്മാർക്ക് സൂചികകൾ വീണ്ടെടുത്തെങ്കിലും നഷ്ടത്തോടെ തന്നെ ഇന്നത്തെ ദിവസം അവസാനിക്കുകയായിരുന്നു. ഏഷ്യൻ വിപണികളെല്ലാം തന്നെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ടെക് സ്റ്റോക്കുകളുടെ വിൽപ്പനയും വാക്സിൻ ട്രയലുകളിലൊന്നിന്റെ തിരിച്ചടിയും വിപണികൾക്ക് തിരിച്ചടിയായി. ദുർബലമായ ആഗോള സൂചകങ്ങൾക്കിടയിൽ മേഖലാ സൂചികകൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു.

ബാങ്ക് ഓഹരികൾക്ക് ഇന്ന് ശക്തമായ നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക്, പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി സൂചികകൾ നഷ്ടത്തിൽ അവസാനിച്ചു. ഇന്നത്തെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് പിഎസ്‌യു ബാങ്ക് ഓഹരികൾക്കാണ്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. എസ്‌ബിഐ അഞ്ച് ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികൾ മൂന്ന് ശതമാനം വീതം ഇടിഞ്ഞു.
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ഓഹരികൾ ബിഎസ്‌ഇയിലെ ഇൻട്രേഡേ വ്യാപാരത്തിൽ ഏകദേശം 4 ശതമാനം ഉയർന്നു. ആസ്ട്രാസെനെക ഫാർമയുടെ ഓഹരി വില 10 ശതമാനത്തിലധികം ഇടിഞ്ഞു. യുഎസ് ഡോളറിന് എതിരെ 73.53 എന്ന നിലയിലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications