കൊറോണ വൈറസ് ആഗോളതലത്തിൽ അതിവേഗം വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും എണ്ണവില കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി നേരിട്ട റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ഇതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേരിയ നേട്ടം കൈവരിച്ചു. ബിഎസ്‌ഇ സെൻസെക്സ് 62 പോയിൻറ് ഉയർന്ന് 35,697 ൽ എത്തി. നിഫ്റ്റി 50 സൂചിക 7 പോയിൻറ് ഉയർന്ന് 10,458 ൽ എത്തി.
സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം റിലയൻസിന് കനത്ത നഷ്ടം നേരിട്ടത്. എന്നാൽ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് മൂന്ന് ശതമാനത്തിലധികം ഉയർന്നു. അതേ സമയം നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം ഒരു ശതമാനവും 0.4 ശതമാനവും കുറഞ്ഞു.

ഓഹരികളിൽ യെസ് ബാങ്ക്, സീ, കോൾ ഇന്ത്യ, ഭാരതി ഇൻഫ്രാടെൽ, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഗെയിൽ, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബിപിസിഎൽ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. എസ്‌ബിഐ 5,000-7,000 കോടി രൂപ മുതൽമുടക്കുമെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് യെസ് ബാങ്ക് 37 ശതമാനം ഉയർന്ന് നിഫ്റ്റി 50 ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരിയായി മാറി.
ബാങ്കിംഗിലും സാമ്പത്തിക മേഖലകളിലും വലിയ വാങ്ങലുകൾ നടക്കുന്നതിനാൽ ബാങ്കിംഗ് മേഖലയിൽ ഇന്ന് കാര്യമായ മാറ്റമുണ്ടായില്ല. അതേസമയം, നിഫ്റ്റി റിയൽറ്റിക്ക് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. 2.7 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ഫാർമ 1.6 ശതമാനം, നിഫ്റ്റി മെറ്റൽ രണ്ട് ശതമാനം, നിഫ്റ്റി ഐടിക്ക് 1.25 ശതമാനവും നഷ്ടം നേരിട്ടു. നിഫ്റ്റി ഓട്ടോ മേഖല ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയിൽ 12 വർഷത്തിനിടയിലെ കനത്ത ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 1991ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് അന്ന് ക്രൂഡ് ഓയിൽ വിലയിലും രേഖപ്പെടുത്തിയത്.
ഓഹരി വിപണിയിൽ 5 ലക്ഷം കോടി നിക്ഷേപക സമ്പത്ത് നിമിഷങ്ങൾക്കുള്ളിൽ നഷ്ടമായി
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
