ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിച്ചു. ഓട്ടോ, ഫിനാൻഷ്യൽ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ടാറ്റ മോട്ടോഴ്‌സ് അഞ്ച് ശതമാനത്തിലധികം ഉയർന്നു, ഇന്നത്തെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് ടാറ്റാ മോട്ടോഴ്സ് ആണ്. സെൻസെക്സ് 45 പോയിൻറ് അഥവാ 0.12 ശതമാനം ഉയർന്ന് 38,844 ലെത്തി. നിഫ്റ്റി 50 സൂചിക 6 പോയിന്റ് ഉയർന്ന് 11,472 ൽ ആണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.34 ശതമാനവും 0.54 ശതമാനവും ഉയർന്നു.

ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികൾ എൻഎസ്‌ഇയിൽ അഞ്ച് ശതമാനം ഉയർന്ന് 127.40 രൂപയായി. കമ്പനിയുടെ വാർഷിക പൊതുയോഗത്തെ തുടർന്നാണ് ഓഹരി വില കുത്തനെ ഉയർന്നത്. കേരളം ആസ്ഥാനമായുള്ള കല്യാൺ ജ്വല്ലേഴ്‌സ് 1,750 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) പ്രഖ്യാപിച്ചു. മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ കമ്പനി ഓഫർ രേഖ സമർപ്പിച്ചു. ടൈംലൈൻ, ഇഷ്യു വലുപ്പം, പ്രൈസ് ബാൻഡ് എന്നിവ പ്രഖ്യാപിച്ചിട്ടില്ല.
നിഫ്റ്റി പിഎസ്‌യു ബാങ്ക് ഇന്നത്തെ ഏറ്റവും മികച്ച പ്രകടന കാഴ്ച്ച വച്ച സൂചികയായി തുടർന്നു. നിഫ്റ്റി ബാങ്ക് 1.34 ശതമാനം ഉയർന്നു. നിഫ്റ്റി ഫിനാൻഷ്യൽസ് 0.91 ശതമാനം ഉയർന്നു. അതേസമയം, നിഫ്റ്റി റിയൽറ്റി 2.14 ശതമാനം ഇടിവ് രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, എസ്‌ബിഐ, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ഗെയിൽ, എൻടിപിസി, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
