വിപണിയിലെ സമ്മർദത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ 2 ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കുന്ന വിധം വ്യോമാക്രമണത്തിൽ ഇറാനിലെ ഒരു ഉന്നത കമാൻഡറെ യുഎസ് കൊലപ്പെടുത്തിയതിനെ തുടർന്ന് ആഗോള സൂചികകളും ഇന്ന് സമ്മർദ്ദത്തിലായിരുന്നു.
സെൻസെക്സ് 162.03 പോയിൻറ് അഥവാ 0.39 ശതമാനം ഇടിഞ്ഞ് 41464.61ൽ എത്തി. നിഫ്റ്റി 55.50 പോയിൻറ് അഥവാ 0.45 ശതമാനം ഇടിഞ്ഞ് 12,226.70ൽ ക്ലോസ് ചെയ്തു. ഏകദേശം 1246 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1257 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി, 176 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

സീ എന്റർടൈൻമെന്റ്, ഭാരതി ഇൻഫ്രാടെൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരികൾ. സൺ ഫാർമ, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ്, ഗെയിൽ, ഇൻഫോസിസ് എന്നിവ നേട്ടം കൈവരിച്ചു.
ഓട്ടോ, ബാങ്ക്, ഇൻഫ്ര, എഫ്എംസിജി, മെറ്റൽ സ്റ്റോക്കുകളിൽ വിൽപ്പന നടക്കുമ്പോൾ ഐടി, ഫാർമ എന്നീ മേഖലകൾ ഉയർന്നു. ഇന്ത്യൻ രൂപ ഒരു ഡോളറിന് 71.76 രൂപ എന്ന ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്. ഇറാഖിലെ യുഎസ് വ്യോമാക്രമണത്തെത്തുടർന്ന് ഏഷ്യൻ ഓഹരികൾ മൊത്തത്തിൽ ഇടിവ് രേഖപ്പെടുത്തി. സ്വർണ്ണവും എണ്ണ വിലയും കുത്തനെ ഉയരുകയും ചെയ്തു.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications