ഇന്നലത്തെ ഇടിവിൽ നിന്ന് ഓഹരി വിപണി ഇന്ന് കരകയറി. നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 170.42 പോയിന്റ്, അഥവാ 0.42 ശതമാനം ഉയർന്ന് 40286.48 എന്ന നിലയിലും നിഫ്റ്റി 30 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 11870.50 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1002 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. 1490 ഓഹരികൾ ഇടിവും രേഖപ്പെടുത്തി. 163 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്,, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, ഐഒസി, കൊട്ടക്ക് മഹീന്ദ്ര എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.

സുവാരി അഗ്രോ കെമിക്കൽസിന്റെ ഓഹരികൾ ഇന്ന് അഞ്ച് ശതമാനം ഉയർന്നു. വളം ബിസിനസ്സ് പുന: സംഘടിപ്പിക്കുന്നതിനായി മൊറോക്കോ ആസ്ഥാനമായുള്ള ഒസിപി ഗ്രൂപ്പുമായി കമ്പനി ധാരണാപത്രം ഒപ്പു വച്ചതിനെത്തുടർന്നാണ് ഓഹരി മൂല്യം ഉയർന്നത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ തടസ്സം നേരിടുന്നതായി വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് യൂറോപ്യൻ ഓഹരികളും ഇന്ന് ഇടിവ് രേഖപ്പെടുത്തി. പാൻ-യൂറോപ്യൻ സ്റ്റോക്സ് 600 പോയിന്റ് ഇടിഞ്ഞു.ഇന്നലെ സെൻസെക്സ് 229.02 പോയിൻറ് ഇടിഞ്ഞ് 40116.06 ലും നിഫ്റ്റി 73 പോയിൻറ് ഇടിഞ്ഞ് 11,840.50 ലുമാണ് ക്ലോസ് ചെയ്തത്. യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടൈൻമെന്റ്, അദാനി പോർട്ട്സ്, എസ്‌ബിഐ എന്നിവയ്ക്കാണ് ഇന്നലെ നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications