ഇന്ത്യയുടെ ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ സെൻസെക്സ് 181.40 പോയിൻറ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 41,461.26 പോയിന്റിലെത്തി. നിഫ്റ്റി 50.75 പോയിന്റ് അഥവാ 0.41 ശതമാനം കുറഞ്ഞ് 12,212ൽ ക്ലോസ് ചെയ്തു.
ഐടി ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എച്ച്‌സിഎൽ ടെക്കിന് 2 ശതമാനം നഷ്ടം നേരിട്ട് ഓഹരി വില 560.60 രൂപയിലും ടിസിഎസ് 0.8 ശതമാനം നഷ്ടത്തിൽ 2,215 രൂപയിലും ടെക് മഹീന്ദ്ര 0.7 ശതമാനം കുറഞ്ഞ് 770 രൂപയിലും ഇൻഫോസിസ് 0.3 ശതമാനം കുറഞ്ഞ് 733.25 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ മിഡ്‌കാപ്പ് ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചികകൾ ഇന്ന് വലിയ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ബിഎസ്‌ഇയിൽ 1,088 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 1,253 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 16 ഓഹരികൾ ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. നിഫ്റ്റി 50 സൂചികയിൽ 24 ഓഹരികൾ മുന്നേറി, 26 ഓഹരികൾ ഇടിഞ്ഞു.
മേഖലാ സൂചികകളിൽ ബിഎസ്‌ഇ എനർജി സൂചികയിൽ 1.2 ശതമാനം നഷ്ടം നേരിട്ടു. ബിഎസ്‌ഇ ഓയിൽ ആൻഡ് ഗ്യാസ് ഒരു ശതമാനം കുറവിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ ഐടി, ബിഎസ്‌ഇ ക്യാപിറ്റൽ ഗുഡ്സ് സൂചിക 0.6 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി. എന്നാൽ ബിഎസ്ഇ മെറ്റൽ സൂചിക 0.64 നേട്ടം കൈവരിച്ചു. ബ്രൂവർ ഹൈനെക്കന് 10% -15% ഓഹരികളിൽ സ്വമേധയാ ഓപ്പൺ ഓഫർ നൽകാമെന്ന വാർത്തയെ തുടർന്ന് യുണൈറ്റഡ് ബ്രൂവറീസ് 4.8 ശതമാനം ഉയർന്ന് 1,299.40 എന്ന നിലയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications