സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിരക്കായ 40,931.71 പോയിന്റിലെത്തി. എൻഎസ്‌ഇ നിഫ്റ്റിയും 12,050ന് മുകളിൽ വ്യാപാരം നടത്തി. സെൻസെക്സ് 572 പോയിന്റും നിഫ്റ്റി 170 പോയിന്റും നേട്ടം ഇന്ന് രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച ഓഹരികൾ.
ബിഎസ്‌ഇ സെൻസെക്സ് 530 പോയിൻറ് അഥവാ 1.31 ശതമാനം ഉയർന്ന് 40,889.23 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 159 പോയിൻറ് അഥവാ 1.34 ശതമാനം ഉയർന്ന് 12,073.75ലും ക്ലോസ് ചെയ്തു. 30 ഓഹരികളുള്ള സെൻസെക്സിൽ ഒഎൻജിസിയും യെസ് ബാങ്കും രണ്ട് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച ഓഹരികൾ.

ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 1.17 ശതമാനവും സ്‌മോൾകാപ്പ് സൂചിക 0.81 ശതമാനം ഉയർന്നു. മേഖലാ സൂചികകളിൽ ബിഎസ്‌ഇ ടെലികോം 6.78 ശതമാനം ഉയർന്നു. മെറ്റൽ (3.34 ശതമാനം), റിയൽറ്റി (2.04 ശതമാനം), ബേസിക് മെറ്റീരിയൽസ് (2.02 ശതമാനം) എന്നിങ്ങനെയാണ് നേട്ടം രേഖപ്പെടുത്തിയത്. ലോകത്തിലെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ (യുഎസ്-ചൈന) തമ്മിലുള്ള ഒരു വ്യാപാര ഇടപാടിന്റെ പ്രതീക്ഷകൾ വിപണിയുടെ വികാരത്തിന് ഊർജം പകർന്നു.
പ്രധാന ആഗോള വിപണികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചതിനാൽ പോസിറ്റീവ് ആഗോള വികാരം ഇന്ത്യൻ വിപണിയിലേക്കും വ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലും പ്രധാന സൂചികകൾ ഒരു ശതമാനം ഉയർന്നു. നിഫ്റ്റി 12,000 പോയിന്റിന് മുകളിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications