ഡിസംബർ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യൻ സൂചികകൾ വ്യാഴാഴ്ച നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. രാവിലെ 9:17 ന് സെൻസെക്സ് 90 പോയിൻറ് കുറഞ്ഞ് 49,402 എന്ന നിലയിലും നിഫ്റ്റി 34 പോയിന്റ് ഇടിഞ്ഞ് 14,530 ലും എത്തി.
എന്നാൽ 0.3 ശതമാനം വീതം നേട്ടം കൈവരിച്ച് മിഡ്‌ക്യാപ്, സ്മോൾക്യാപ്പ് സൂചികകൾ ബെഞ്ച്മാർക്കുകളെ മറികടന്നു. നിഫ്റ്റി ഐടി 1.5 ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക്, ഓട്ടോ, എഫ്എംസിജി മേഖലകൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 50 സൂചികയിൽ ഒഎൻജിസി, ഇൻഡസ് ഇൻഡ് ബാങ്ക്, ഐഒസി, ഐടിസി, ബിപിസിഎൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത്.

എന്നാൽ വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. ശക്തമായ മൂന്നാം പാദ നേട്ടങ്ങൾക്കിടയിലും ഇൻഫോസിസും വിപ്രോയും ഇന്ന് വൻ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ പാദത്തിൽ പ്രതീക്ഷിച്ച വരുമാനത്തേക്കാൾ മികച്ച നേട്ടമുണ്ടാക്കിയിട്ടും ഐടി ഭീമനായ ഇൻഫോസിസിന്റെ ഓഹരികൾ വ്യാഴാഴ്ച ആദ്യ ഇടപാടുകളിൽ അഞ്ച് ശതമാനം ഇടിഞ്ഞു.
കമ്പനിയുടെ ഏകീകൃത അറ്റാദായത്തിൽ 16.6 ശതമാനം വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 4,466 കോടി രൂപയായിരുന്നു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications