ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 12,000 ലെവലിൽ അവസാനിച്ചപ്പോൾ സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ നേട്ടം കൈവരിച്ചു. സെൻസെക്സ് 181.94 പോയിൻറ് ഉയർന്ന് 40651.64 എന്ന നിലയിലും നിഫ്റ്റി 59 പോയിന്റ് ഉയർന്ന് 11999.10 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1190 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1339 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 193 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഇന്നത്തെ വ്യാപാരത്തിനിടെ ബിഎസ്‌ഇ സെൻസെക്സ് റെക്കോഡ് ഉയർന്ന നിലവാരമായ 40816.38 പോയിന്റ് വരെ ഉയർന്നിരുന്നു. സീ എന്റർടൈൻമെന്റ്, സൺ ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക്, ബിപിസിഎൽ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ഭാരതി ഇൻഫ്രാടെൽ, ഐഒസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടു.

നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഒഴികെ ഫാം, എനർജി, ഇൻഫ്ര, എഫ്എംസിജി തുടങ്ങി എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി നിലവിലെ വർദ്ധനവ് തുടരുമെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 12,200 കടക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
കമ്പനി പ്രൊമോട്ടർമാർ കമ്പനിയിൽ 0.4 ശതമാനം അധിക ഓഹരികൾ സ്വന്തമാക്കിയതിനെത്തുടർന്ന് ഇന്ന് ജെ കുമാർ ഇൻഫ്രാ പ്രൊജക്റ്റിന്റെ ഓഹരി വില ആറ് ശതമാനത്തിലധികം വർദ്ധിച്ചു. ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിന് എതിരെ 71.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
