ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 59 പോയിന്റ് ഉയർന്ന് 41,932 എന്ന നിലയിലെത്തി. ഇന്നത്തെ ഏറ്റവും ഉയർന്ന നിരക്കായ 42,059 പോയിന്റ് നിലനിർത്താനായില്ലെങ്കിലും നേട്ടത്തിൽ തന്നെ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസം 12,389 എന്ന പുതിയ ഉയരത്തിലെത്തിയ നിഫ്റ്റി ഇന്ന് 12,354 എന്ന നിലയിൽ ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികളിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് നെസ്‌ലെ ഇന്ത്യയാണ്. 3.5 ശതമാനം വർധനവാണ് നെസ്‌ലെ ഇന്ത്യ ഇന്ന് നേടിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, എച്ച്യുഎൽ, ആർഐഎൽ ഓഹരികൾ ഒരു ശതമാനത്തിനും 1.3 ശതമാനത്തിനും ഇടയിൽ നേട്ടം കൈവരിച്ചു. ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ ഇന്ന് ഒരു ശതമാനം ഇടിഞ്ഞു, നഷ്ടം മൂന്നാം ദിവസത്തിലേയ്ക്കും കടന്നു.

ബിഎസ്‌ഇ മിഡ്‌ക്യാപ്പ്, സ്മോൾക്യാപ് സൂചികകൾ 0.75 ശതമാനം വീതം ഉയർന്ന് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ഗെയിൽ, ഭാരതി ഇൻഫ്രാടെൽ, എൻടിപിസി, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടം ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.
മെറ്റൽ, ഊർജ്ജ ഓഹരികൾ ഒഴികെ മറ്റെല്ലാ സൂചികകളും നാമമാത്ര നേട്ടത്തോടെ അവസാനിച്ചു. ഗ്രാനുലസ് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 144.90 രൂപയിലെത്തി. 6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കാംലിൻ ഫൈൻ സയൻസസ് ഓഹരി വില ഇന്ന് 4.6 ശതമാനം ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
