ആഭ്യന്തര ഓഹരി വിപണി ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. ബെഞ്ച്മാർക്ക് സൂചികകളായ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ്, എൻഎസ്‌ഇ നിഫ്റ്റി എന്നിവ റെക്കോർഡ് ക്ലോസിംഗിൽ അവസാനിച്ചു. സെൻസെക്സ് 403 പോയിൻറ് അഥവാ 0.87 ശതമാനം ഉയർന്ന് 46,666.46 ലെവലിൽ അവസാനിച്ചു. പകൽ വ്യാപാരത്തിനിടെ എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കായ 46,704.97 എന്ന നിലയിലെത്തി.
എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവയാണ് സെൻസെക്‌സിന്റെ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത്. എൻഎസ്‌ഇ നിഫ്റ്റി 50 സൂചിക 115 പോയിൻറ് അഥവാ 0.85 ശതമാനം ഉയർന്ന് 13,682.70 എന്ന റെക്കോർഡ് തലത്തിൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേ ട്രേഡിൽ, സൂചിക 13,692.35 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു.

എസ് ആന്റ് പി ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.87 ശതമാനം ഉയർന്ന് 17,888 ലെവലിൽ എത്തി. എസ് ആന്റ് പി ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 0.88 ശതമാനം ഉയർന്ന് 17,852 ൽ എത്തി. എൻഎസ്‌ഇയിലെ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഒഴികെ മറ്റെല്ലാ സൂചികകളും മുന്നേറി. നിഫ്റ്റി റിയൽറ്റി ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. അഞ്ച് ശതമാനം ഉയർന്ന് 303.85 എന്ന ലെവലിൽ എത്തി. നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.6 ശതമാനം ഇടിഞ്ഞ് 1,803.75 പോയിന്റിലെത്തി.
വ്യക്തിഗത ഓഹരികളിൽ, പുതുതായി ലിസ്റ്റുചെയ്ത ബർഗർ കിംഗ് ഇന്ത്യ ഓഹരി ഇന്നും കുതിച്ച് ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസവും ഓഹരി 20 ശതമാനം അപ്പർ സർക്യൂട്ട് പരിധിയിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications