ഓഹരി വിപണിയിൽ ഇന്ന് രാവിലെ മുതൽ തുടർന്ന നേട്ടം ക്ലോസിംഗ് വരെ തുടർന്നു. സെൻസെക്സ് 215.02 പോയിന്റ് അഥവാ 0.53 ശതമാനം ഉയർന്ന് 40684.80 ലും നിഫ്റ്റി 12016.10 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1286 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1136 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 165 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ്, യെസ് ബാങ്ക്, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയും മികച്ച പ്രകടനം കാഴ്ച്ച വച്ചു. എന്നാൽ യുപിഎല്‍, ഗെയില്‍, യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബോർഡ് മീറ്റിന് മുന്നോടിയായി പെന്നാർ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് 10 ശതമാനം നേട്ടമുണ്ടാക്കി. 2019 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി ശക്തമായ നേട്ടം കൈവരിച്ചതിനെ തുടർന്ന് സോമെനി സെറാമിക്സ് ഓഹരികൾ ഇന്ന് ഒമ്പത് ശതമാനം ഉയർന്നു. കമ്പനിയുടെ ക്യു 2 ലാഭത്തിൽ 41.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 4.6 കോടി രൂപയിൽ നിന്ന് വരുമാനം 6.5 കോടി രൂപയായി ഉയർന്നു.
ഇ-ലേല സേവനങ്ങൾക്കായി ബേൺ സ്റ്റാൻഡേർഡുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടതിനെത്തുടർന്ന് നവംബർ 7 ന് എംഎസ്ടിസിയുടെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 147.80 രൂപയിലെത്തി. മൂഡീസ് ബാങ്കിന്റെ റേറ്റിംഗ് കുറച്ചതാണ് യെസ് ബാങ്കിന്റെ ഓഹരി വില നാല് ശതമാനം കുറയാൻ കാരണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
