ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് തുടർച്ചയായ ഏഴാം ദിവസവും നേട്ടം തുടർന്നു. ബെഞ്ച്മാർക്ക് സൂചിക 136 പോയിന്റ് ഉയർന്ന് 40,301.96 എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ജൂൺ 3 ന് ക്ലോസിംഗ് ഉയർന്ന നിലയായ 40,267 പോയിന്റിൽ എത്തിയിരുന്നു. തുടർന്ന് ഇപ്പോഴാണ് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത്. നിഫ്റ്റി 0.46 ശതമാനം ഉയർന്ന് 11,945 ൽ എത്തി.
പ്രതീക്ഷിച്ചതിലും മികച്ച ക്യു 2 ഫലങ്ങളും, യുഎസ് ഫെഡറൽ റിസർവ് നിരക്ക് വെട്ടിക്കുറയ്ക്കലും, വ്യാപാര യുദ്ധ സംഘർഷങ്ങൾ ലഘൂകരിച്ചതുമൊക്കെയാണ് ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ വിസിൽബ്ലോവർ കത്ത് ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് വ്യക്തമായതോടെ ഇൻഫോസിസ് ഓഹരികൾ ഇന്ന് 3% ഉയർന്നു.

തുടക്കത്തിൽ 10% വരെ ഇടിവുണ്ടായതിനെത്തുടർന്ന് യെസ് ബാങ്കിന്റെ ഓഹരികൾ ഇന്ന് 0.75 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച രണ്ടാം പാദ വരുമാനം പ്രതീക്ഷിച്ചതിലും വലിയ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്നാണ് യെസ് ബാങ്ക് ഓഹരികൾ ഇടിവ് രേഖപ്പെടുത്തിയത്. മെറ്റൽ ഓഹരികളായ ടാറ്റാ സ്റ്റീലും വേദാന്തയും 2-3 ശതമാനം ഉയർന്നു. ഓട്ടോ ഓഹരികളായ ഹീറോ മോട്ടോകോർപ്പും മാരുതി സുസുക്കിയും 2 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച യുഎസ് ഓഹരികളും റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications