ഇന്ത്യന്‍ ബെഞ്ചമാര്‍ക്ക് ഓഹരി സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ആഴ്ച കനത്ത നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്സ് 968.30 പോയിന്റ് അഥവാ 1.18 ശതമാനം ഇടിഞ്ഞ് 81280.31 ലെവലിലും നിഫ്റ്റി 326.85 പോയിന്റ് അഥവാ 1.28 ശതമാനം ഇടിഞ്ഞ് 25169.70 ലെവലിലുമാണ് ക്ലോസ് ചെയ്തത്. പ്രതിവാര കണക്കെടുപ്പില്‍ ഇരു സൂചികകളും 1.5 ശതമാനം വീതം പൊഴിച്ചു.

നിഫ്റ്റിയില്‍ അള്‍ട്രാടെക്ക് സിമന്റ് ശ്രീരാം ഫിനാന്‍സ്, മാക്സ് ഹെല്‍ത്ത് കെയര്‍ എന്നീ ഓഹരികള്‍ 2 ശതമാനം വരെ ഇടിഞ്ഞപ്പോള്‍ എറ്റേര്‍ണല്‍,ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ ഉയര്‍ന്നു.
മേഖലകളുടെ പ്രകടനം
ഐടി, മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ എന്നിവയൊഴിച്ച് മറ്റ് മേഖലകളെല്ലാം തകര്‍ച്ച നേരിടുകയാണ്. വാഹനം, ബാങ്ക്, എഫ്എംസിജി, ലോഹം, റിയാലിറ്റി, ടെലിക്കോം എന്നിവ 1-2 ശതമാനം പോയിന്റ് നഷ്ടത്തിലായപ്പോള്‍ ബ്ലോക്ക് ഡീലിനെത്തുടര്‍ന്ന് വിശാല്‍ മേഘമാര്ട്ട് ഓഹരി 7 ശതമാനം ഇടിവ് നേരിട്ടു.
കാരണങ്ങളറിയാം
ദുര്‍ബലമായ ആഗോള സൂചികകള്‍: ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് തകര്‍ച്ച. യുഎസ്, യൂറോപ്യന്‍ സൂചികകള്‍ വ്യാഴാഴ്ച കനത്ത നഷ്ടം നേരിട്ടിരുന്നു.ജപ്പാനീസ് നിക്കൈ 225 പോയിന്റും ഷാങ്ഗായി എസ്എസ്ഇ കോമ്പസിറ്റ് സൂചിക നേരിയ തോതിലും ഇടിഞ്ഞു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച 3465.99 കോടി രൂപയുടെ ഓഹരികള്‍ വില്പന നടത്തി. ഇതോടെ ആഭ്യന്തര നിക്ഷേപകര്‍ കരുതലെടുത്തു.
ഉയര്‍ന്ന ചാഞ്ചാട്ടം: വിപണിയിലെ ചാഞ്ചാട്ടമളക്കുന്ന ഇന്ത്യ വിക്സ് സൂചിക 3 ശതമാനം ഉയര്‍ന്ന് 13.44 ലാണുള്ളത്. ഇത് അസ്ഥിരതയെക്കുറിക്കുന്നു.
ഭൗമ രാഷ്ട്രീയ അനിശ്ചിതാവസ്ഥ: ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് നടന്ന യുഎസ്-ഇറാന് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതും സ്വാധീനം ചെലുത്തി. ഇറാനിലെ ആസന്നമായ യുഎസ് ആക്രമണം നിക്ഷേപരെ അകറ്റുകയാണ്.
രൂപയുടെ ഇടിവ്: വിദേശ നിക്ഷേപകര്‍ പണം പിന്‍വലിച്ചതോടെ ഡോളറിനെതിരെ രൂപ ദുര്‍ബലമായി. 4 പൈസ നഷ്ടത്തില്‍ 90.95 നിരക്കിലായിരുന്നു ക്ലോസിംഗ്. ഡോളര്‍ ദുര്‍ബലമായതും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞതുമാണ് വന്‍ തകര്‍ച്ച ഒഴിവാക്കിയത്.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട സൂചനകള്‍
നിഫ്റ്റിയും സെന്‍സെക്സും പുതിയ ഉയരങ്ങള്‍ താണ്ടാനാകാതെ ഉഴറുകയാണെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ്, ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു. 25670 മേഖല മറികടന്നാല്‍ മാത്രമേ നിഫ്റ്റി കരുത്താര്‍ജ്ജിക്കൂ. അങ്ങിനെ സംഭവിക്കുന്ന പക്ഷം സൂചിക 25900 ലക്ഷ്യം വയ്ക്കും. വരും ദിവസങ്ങളില്‍ 25530 മേഖല കേന്ദ്രീകരിച്ച് ഇരുവശത്തേയ്ക്കും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications