ഇന്ത്യൻ ഓഹരി വിപണി ഇന്ന് കുത്തനെ ഇടിഞ്ഞു. സെൻസെക്സ് 334 പോയിൻറ് കുറഞ്ഞ് 40,445 ൽ എത്തി. നിഫ്റ്റി 104.20 പോയിൻറ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 11914.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സിൽ യെസ് ബാങ്ക് ഓഹരികൾ 11 ശതമാനവും എസ്‌ബിഐ ഓഹരികൾ 5.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഐടിസി, ആക്സിസ് ബാങ്ക്, ഒഎൻജിസി, മാരുതി സുസുക്കി, സൺ ഫാർമ, എച്ച്ഡിഎഫ്സി, എം ആൻഡ് എം, ടാറ്റ മോട്ടോഴ്സ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ 1.5% മുതൽ 3.5% വരെ ഇടിവ് രേഖപ്പെടുത്തി.
ഏകദേശം 863 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1634 ഓഹരികൾ ഇടിഞ്ഞു, 178 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും യഥാക്രമം 1.3%, 0.9% എന്നിങ്ങനെ ഇടിഞ്ഞു. ചൈനയുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയുള്ളതിനാൽ ആഗോള വിപണികൾ ഇന്ന് കൂടുതലും നേട്ടത്തിലായിരുന്നു.

ഭാരതി ഇൻഫ്രാടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെ എസ് ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. പിഎസ്‌യു ബാങ്കുകൾ, ഓട്ടോ, ഫാർമ, എനർജി, ഇൻഫ്ര, മെറ്റൽ, ഐടി തുടങ്ങിയ മേഖല സൂചികകകൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ക്രെഡിറ്റ് റേറ്റിംഗ് കെയർ പരിഷ്കരിച്ചതിനെത്തുടർന്ന് ശക്തി പമ്പ്സ് (ഇന്ത്യ) ഓഹരികൾ ബിഎസ്‌ഇയിൽ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.
അക്കൌണ്ടുകളുടെ കെവൈസി മാനദണ്ഡങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ മാനദണ്ഡങ്ങൾ, എന്നിവ സംബന്ധിച്ച റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ പാലിക്കാത്തതിൽ റിസർവ് ബാങ്ക് (ആർബിഐ) 25 ലക്ഷം രൂപ പിഴ ചുമത്തിയതിനെ തുടർന്ന് ആന്ധ്ര ബാങ്ക് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
