ഇന്ത്യൻ ഓഹരി വിപണി ചരിത്രം തിരുത്തിക്കുറിച്ച് കുതിപ്പ് തുടരുന്നു. രാവിലെ 200 പോയിന്റിലധികം ഉയർന്ന് സെൻസെക്സ് 41,000 പോയിന്റ് കടന്നിരുന്നു. നിഫ്റ്റി ഏറ്റവും ഉയർന്ന നിരക്കായ 12,126 പോയിന്റിൽ എത്തി. ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 12,103 നെ മറികടന്നാണ് നിഫ്റ്റി ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്. രൂപയും ഇന്ന് യുഎസ് ഡോളറിനെതിരെ 71.66 ആയി ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് 31,796.2 എന്ന പുതിയ ഉയരത്തിലെത്തി.
നേട്ടം ഈ ഓഹരികൾക്ക്
ബാങ്കിംഗ്, ഐടി, ഫാർമ, മെറ്റൽ, എനർജി ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ടാറ്റാ സ്റ്റീൽ, യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ 1 ശതമാനത്തിനും 1.6 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി.
ഭാരതി എയർടെല്ലിന് ഇടിവ്
ഭാരതി എയർടെൽ ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. റേറ്റിംഗ് ഏജൻസിയായ ഐസിആർഎ കമ്പനിയുടെ വളർച്ചാ നിരക്ക് കുറച്ചതിന് പിന്നാലെയാണ് ഓഹരികൾ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത്. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും ഇന്ന് ഉയർന്നു.
നിഫ്റ്റി ബാങ്ക് സൂചിക
എക്കാലത്തെയും പുതിയ ഉയരത്തിലാണ് ഇപ്പോൾ വിപണികൾ എത്തിയിരിക്കുന്നതെന്നും ഈ സ്ഥിതി സുസ്ഥിരമായി കാണപ്പെടുന്നുവെന്നും
ഇന്ത്യാ ബുൾസ് വെൻചേഴ്സിലെ ഇക്വിറ്റി റിസർച്ച് ഹെഡ് മാനവ് ചോപ്ര പറഞ്ഞു. സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും ഒരുമിച്ച് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നതിനാൽ നിഫ്റ്റി ബാങ്ക് സൂചിക നേട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്-ചൈന വ്യാപാര യുദ്ധം
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അടുത്ത മാസത്തോടെ അവസാനിപ്പിക്കുമെന്ന സൂചനകൾ ലോകമെമ്പാടുമുള്ള വിപണിയെ ഉയർത്തിയെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഉൾപ്പെടെ അഞ്ച് സർക്കാർ കമ്പനികളുടെ ഓഹരി വിൽപ്പനയ്ക്ക് കഴിഞ്ഞ ആഴ്ച മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. ഇത് ഇന്ത്യയുടെ ധനപരമായ വിടവ് നികത്താൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications