വിപണിക്ക് ചരിത്ര നിമിഷം; സെന്‍സെക്‌സ് 60,000 പോയിന്റ് ഭേദിച്ചു — ഐടി കുതിക്കുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്കിത് ചരിത്ര നിമിഷം. വെള്ളിയാഴ്ച്ച തുടക്ക വ്യാപാരത്തില്‍ത്തന്നെ ബോംബെ സൂചിക 60,000 മാര്‍ക്ക് ഭേദിച്ചു. ആദ്യമായാണ് സെന്‍സെക്‌സ് 60,000 പോയിന്റിന് മുകളിലേക്ക് ചുവടുവെയ്ക്കുന്നത്. 91 വ്യാപാര ദിനങ്ങള്‍ കൊണ്ട് 10,000 പോയിന്റ് കൂട്ടിച്ചേര്‍ക്കാന്‍ സെന്‍സെക്‌സിന് സാധിച്ചു. 2021 മെയ് 15 -നായിരുന്നു സെന്‍സെക്‌സ് ആദ്യമായി 50,000 മാര്‍ക്ക് പിന്നിട്ടത്.

ഐടി, ബാങ്കിങ് ഓഹരികളിലെ മുന്നേറ്റം രാവിലെ സെന്‍സെക്‌സിനും നിഫ്റ്റിക്കും തുണയേകുന്നുണ്ട്. 400 പോയിന്റ് ഉയര്‍ന്ന് 60,286 എന്ന പോയിന്റ് നിലയ്ക്കാണ് സെന്‍സെക്‌സിന്റെ വ്യാപാരം. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചികയും 18,000 മാര്‍ക്കിലേക്ക് അടിവെച്ച് കയറുന്നുണ്ട്. രാവിലെ 105 പോയിന്റ് ഉയര്‍ന്ന് 17,927 പോയിന്റ് നിലയില്‍ നിഫ്റ്റി ഇടപാടുകള്‍ നടത്തുകയാണ്. ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികളാണ് സെന്‍സെക്‌സില്‍ ഏറ്റവും മുന്നില്‍. ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവര്‍ നഷ്ടം കുറിച്ച് പിന്നില്‍ നില്‍ക്കുന്നു.

വിപണിക്ക് ചരിത്ര നിമിഷം; സെന്‍സെക്‌സ് 60,000 പോയിന്റ് ഭേദിച്ചു — ഐടി കുതിക്കുന്നു

തുടക്ക വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ നേട്ടം കുറിച്ചവരെ ചുവടെ കാണാം.

ഇന്‍ഫോസിസ് (1.63 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.43 ശതമാനം), എല്‍ ആന്‍ഡ് ടി (1.24 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (1.15 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (1.09 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (1.08 ശതമാനം), ടിസിഎസ് (1.01 ശതമാനം), ഐസിഐസിഐ ബാങ്ക് (0.86 ശതമാനം), ടെക്ക് മഹീന്ദ്ര (0.82 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.62 ശതമാനം), ഐടിസി (0.54 ശതമാനം), നെസ്‌ലെ ഇന്ത്യ (0.43 ശതമാനം), എച്ച്ഡിഎഫ്‌സി (0.39 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.38 ശതമാനം), പവര്‍ഗ്രിഡ് (0.34 ശതമാനം), ആക്‌സിസ് ബാങ്ക് (0.34 ശതമാനം), എസ്ബിഐ (0.33 ശതമാനം), ഭാരതി എയര്‍ടെല്‍ (0.33 ശതമാനം), ബജാജ് ഫൈനാന്‍സ് (0.33 ശതമാനം), റിലയന്‍സ് (0.32 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.31 ശതമാനം), സണ്‍ ഫാര്‍മ (0.29 ശതമാനം), മാരുതി സുസുക്കി (0.28 ശതമാനം), ബജാജ് ഓട്ടോ (0.23 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.21 ശതമാനം), എന്‍ടിപിസി (0.04 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.02 ശതമാനം).

വിശാല വിപണികളും ഇന്ന് ദൃഢമായാണ് വില്‍പ്പന നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.5 ശതമാനവും സ്‌മോള്‍ക്യാപ് 100 സൂചിക 0.74 ശതമാനവും നേട്ടത്തില്‍ വ്യാപാരം കുറിക്കുകയാണ്. ഇതേസമയം, വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിഐഎക്‌സ് സൂചിക 1.14 ശതമാനം കൂടി 16.79 എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഐടിയാണ് ഇന്ന് കാര്യമായ നേട്ടം കയ്യടക്കുന്നത്. സൂചിക 2 ശതമാനത്തിലേറെയാണ് ഉയര്‍ന്നിരിക്കുന്നതും. രാവിലെ നിഫ്റ്റി മീഡിയ 0.93 ശതമാനവും നിഫ്റ്റി മെറ്റല്‍ 0.84 ശതമാനവും നിഫ്റ്റി എഫ്എംസിജി 0.14 ശതമാനവും നിഫ്റ്റി പൊതുമേഖലാ ബാങ്ക് 0.02 ശതമാനവും വീതം തകര്‍ച്ച നേരിടുന്നുണ്ട്.

ആക്‌സെഞ്ച്വറിന്റെ ഗംഭീര വരുമാന കണക്കുകള്‍ മുന്‍നിര്‍ത്തി ഐടി ഓഹരികളെല്ലാം രാവിലെ വലിയ നേട്ടമാണ് കണ്ടെത്തുന്നത്. കൂട്ടത്തില്‍ എല്‍ടിഐ ഓഹരികള്‍ 6 ശതമാനത്തിലേറെ മുന്നേറിയത് കാണാം. ഇതേസമയം, ഖനന കമ്പനിയായ വേദാന്ത 2 ശതമാനത്തിലേറെ നഷ്ടത്തിലാണ് വെള്ളിയാഴ്ച്ച ഇടപാടുകള്‍ നടത്തുന്നത്. അമേരിക്കന്‍ ഡിപ്പോസിറ്ററി ഷെയറുകള്‍ പിന്‍വലിക്കുമെന്നും ബിഎസ്ഇയിലും എന്‍എസ്ഇയിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന വേദാന്തയുടെ പ്രഖ്യാപനമാണ് വീഴ്ചയ്ക്ക് ആധാരം. രാവിലെ യെസ് ബാങ്കിലും കാണാം 1.54 ശതമാനം ഉയര്‍ച്ച. ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡില്‍ ഭൂരിപക്ഷം ഓഹരിയുള്ള യെസ് ബാങ്ക് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. യോഗത്തിലെ തീരുമാനങ്ങള്‍ പ്രകാരം കമ്പനിയുടെ ബോര്‍ഡ് സമിതി പുതുക്കിപ്പണിയുകയാണ് നീക്കത്തിന്റെ ലക്ഷ്യം. ലാഭമെടുപ്പിനെ തുടര്‍ന്ന് രാവിലെ ഗ്ലോബസ് സ്പിരിറ്റ്‌സില്‍ 2 ശതമാനം തകര്‍ച്ച കാണാം. യുണിബെവും ഗ്ലോബസ് സ്പിരിറ്റ്‌സും തമ്മിലെ ലയനത്തിന് ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

വിപണി വന്‍കുതിപ്പ് നടത്തവെ നിക്ഷേപകര്‍ ജാഗ്രത വെടിയരുതെന്നാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങണം. ഉയര്‍ന്ന നിലവാരമുള്ള ലാര്‍ജ് ക്യാപ് ഓഹരികളായിരിക്കും ഈ അവസരത്തില്‍ കൂടുതല്‍ സുരക്ഷിതം. നിക്ഷേപകര്‍ മിഡ്ക്യാപിലും സ്‌മോള്‍ക്യാപിലും ഭാഗികമായി ലാഭമെടുക്കുന്നതിലും തെറ്റില്ലെന്ന് ഇവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X