ആഗോളതലത്തിൽ ഓഹരികളുടെ ഇടിവിനെ തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. പുതിയ മഹാമാരി നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്ക ആഭ്യന്തര നിക്ഷേപകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മെറ്റൽ, ഐടി, ഓട്ടോ, ബാങ്ക് സൂചികകൾ 3 മുതൽ 4.2 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 1,115 പോയിൻറ് കുറഞ്ഞ് 36,553 ൽ എത്തി. സെൻസെക്സ് സൂചികയിൽ എച്ച്യുഎൽ മാത്രമാണ് ഇന്ന് നേട്ടം കൈവരിച്ചത്.

ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എം ആൻഡ് എം എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി മിഡ്കാപ്പ്, നിഫ്റ്റി സ്മോൾകാപ്പ് സൂചികകൾ 2.5 ശതമാനം വീതം ഇടിഞ്ഞതോടെ ബ്രോഡർ മാർക്കറ്റുകളും നഷ്ടത്തിൽ അവസാനിച്ചു. 7 മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഇന്ന് വിപണിയിൽ നേരിട്ടത്. തുടർച്ചയായ ആറാം ദിവസമാണ് ഓഹരി വിപണിയിൽ ഇടിവ് തുടരുന്നത്.
മിഡ്കാപ്പ് ഇൻഡെക്സ് 414 പോയിൻറ് കുറഞ്ഞ് 16,040ൽ എത്തി. മെറ്റൽ, ഐടി, പൊതുമേഖലാ ബാങ്ക് സൂചികകളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
സെൻസെക്സിൽ 300 പോയിന്റ് ഇടിവ്, സീ, ഭാരതി ഇൻഫ്രാടെൽ ഓഹരികൾക്ക് തകർച്ച
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
