ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11200ന് താഴെയായി. 09:16ന് സെൻസെക്സ് 151.61 പോയിൻറ് അഥവാ 0.40% ഇടിഞ്ഞ് 37873.84 ൽ എത്തി. നിഫ്റ്റി 34.00 പോയിൻറ് അഥവാ 0.30% നഷ്ടത്തിൽ 11166.20ൽ താഴെയായിരുന്നു. 706 ഓഹരികൾ രാവിലെ മുന്നേറി, 335 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 50 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടാറ്റാ സ്റ്റീൽസ്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്‍ഡിഎഫ്സി ബാങ്ക്, എച്ച്‍ഡിഎഫ്സി എന്നീ ഓഹരികൾക്കാണ് ബിഎസ്ഇ സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒൻജിസി, ഏഷ്യൻ പെയിന്റ്, റിലയൻസ്, ടിസിഎസ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണീലിവർ തുടങ്ങിയ ഓഹരികളാണ് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതോടെ ഇന്ധന ഡിമാൻഡ് വളർച്ച കുറയുമെന്ന ആശങ്കയിൽ എണ്ണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി.

2020 ജൂണിൽ അവസാനിച്ച പാദത്തിൽ വോഡഫോൺ ഐഡിയയുടെ വരുമാനം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ന് ഓഹരി വില 7 ശതമാനം ഇടിഞ്ഞു. കമ്പനി 2020 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 25,460.20 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 4,873.90 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലെ ഏകീകൃത വരുമാനം 10,659.3 കോടി രൂപയാണ്. ഒന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 11,269.9 കോടിയിൽ നിന്ന് 5.42 ശതമാനം ഇടിവാണ് രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ റീട്ടെയിലർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്പിസിഎൽ) ഓഹരി വില ഇന്ന് രണ്ട് ശതമാനം ഉയർന്നു. 2020 ജൂൺ അവസാനിച്ച പാദത്തിൽ 2,813.8 കോടി രൂപയുടെ ലാഭം കമ്പനി രേഖപ്പെടുത്തിയിരുന്നു. 2019 ജൂൺ പാദത്തിൽ 811 കോടി രൂപയായിരുന്നു ലാഭം. 2020 ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനി നഷ്ടം രേഖപ്പെടുത്തിയിട്ടും ഇന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് ഓഹരി വില ഒരു ശതമാനത്തിലധികം ഉയർന്നു.
സെൻസെക്സും നിഫ്റ്റിയും 2% നേട്ടത്തിൽ; റിലയൻസിന് 7.5% നേട്ടം, ടെക് മഹീന്ദ്രയ്ക്ക് കനത്ത നഷ്ടം
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
