ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 127 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി വീണ്ടും 12000 പോയിന്റിന് താഴെ എത്തി. നിഫ്റ്റി മെറ്റൽ, പൊതുമേഖലാ ബാങ്ക് സൂചികകൾ ഇന്ന് രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ബജാജ് ഓട്ടോ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. യെസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് ഡിവിആർ, വേദാന്ത എന്നിവയ്ക്ക് കനത്ത നഷ്ടം നേരിട്ടു.
യെസ് ബാങ്ക്, ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ്, ഭാരതി എയർടെൽ, ടിസിഎസ് എന്നിവയാണ് ഇന്ന് ഏറ്റവും സജീവമായ ഓഹരികൾ. ഏകദേശം 851 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1592 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 198 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള യുഎസ് സ്റ്റീൽ, അലുമിനിയം ഇറക്കുമതിയുടെ തീരുവ പുന: സ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതോടെ ഏഷ്യൻ ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഹാംഗ് സെങ് സൂചിക 0.17 ശതമാനം ഇടിഞ്ഞു. നിക്കി 225 0.64 ശതമാനം ഇടിഞ്ഞ് 23,379.81 ൽ എത്തി. ടോപ്പിക്സ് സൂചിക 0.45 ശതമാനം ഇടിഞ്ഞ് 1,706.73 ൽ എത്തി. ദക്ഷിണ കൊറിയയുടെ കോസ്പി 0.38 ശതമാനം ഇടിഞ്ഞ് 2,084.07 ലെത്തി. എസ് ആന്റ് പി / എ എസ് എക്സ് 200 2.19 ശതമാനം ഇടിഞ്ഞ് 6,712.30ൽ എത്തി.
കഴിഞ്ഞ സെഷനിൽ ഉണ്ടായ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ നിന്ന് യൂറോപ്യൻ ഓഹരി വിപണിയും ഇന്ന് കരകയറി. ടെക്നോളജി, ബാങ്ക് ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
