ബാങ്ക്, എഫ്എംസിജി, വാഹന മേഖലകളിലെ ഓഹരികളുടെ നഷ്ടം മൂലം ഇന്ത്യൻ ഓഹരികൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വർദ്ധിച്ചു വരുന്ന ആഗോള കൊവിഡ്-19 അണുബാധ നിരക്കിനെക്കുറിച്ചും അടുത്തയാഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള ആശങ്കകൾക്കുമിടയിൽ ആഗോള വിപണിയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 136 പോയിന്റ് കുറഞ്ഞ് 39,614 ലും നിഫ്റ്റി 28 പോയിന്റ് നഷ്ടത്തിൽ 11,642 ലും എത്തി.

രണ്ട് സൂചികകളും ഈ ആഴ്ചയിൽ 2.5 ശതമാനം കുറവിലാണ് അവസാനിച്ചത്. അതേസമയം, നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.5 ശതമാനം ഉയർന്നപ്പോൾ സ്മോൾകാപ്പ് സൂചിക 0.5 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി 50 സൂചികയിൽ അദാനി പോർട്ട്സ്, ബിപിസിഎൽ, കോൾ ഇന്ത്യ, എൻടിപിസി, സൺ ഫാർമ എന്നിവയ്ക്കാണ് ഇന്ന് നേട്ടമുണ്ടായത്. ഭാരതി എയർടെൽ, ഹീറോ മോട്ടോ, മാരുതി, ഐഷർ മോട്ടോർ, ബജാജ് ഫിനാൻസ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
മേഖല സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി ബാങ്കും നിഫ്റ്റി എഫ്എംസിജിയും 0.8 ശതമാനം വീതം കുറഞ്ഞു. അതേസമയം, നിഫ്റ്റി മെറ്റൽ 1.5 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ എന്നിവയും നേട്ടത്തിൽ ക്ലോസ് ചെയ്തു.
സെൻസെക്സിലും നിഫ്റ്റിയിലും നേരിയ നേട്ടത്തിൽ തുടക്കം, കൊട്ടക് ബാങ്ക് ഓഹരി വില 6% ഉയർന്നു
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
