ഐടി, ബാങ്ക് ഓഹരികളിലെ ഇടിവിനെ തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി ഐടി സൂചിക 0.7 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ബാങ്കും നിഫ്റ്റി ഫിൻ സർവീസസും 0.5 ശതമാനം ഇടിഞ്ഞു. എന്നാൽ മെറ്റൽ സൂചിക ഇന്ന് രണ്ട് ശതമാനത്തിലധികം ഉയർന്നു. ഫാർമ, ഓട്ടോ, എഫ്എംസിജി മേഖലകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
രാവിലെ 9:18 ന് സെൻസെക്സ് 59 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 15 പോയിന്റ് ഇടിഞ്ഞ് 13,093 ലെത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ 0.4 ശതമാനം വീതം ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി മെറ്റൽ ഒരു ശതമാനത്തിലധികവും നിഫ്റ്റി ഓട്ടോ 0.8 ശതമാനവും നേട്ടമുണ്ടാക്കി.

നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി ഐടി എന്നിവ ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി 50 സൂചികയിൽ ടാറ്റ മോട്ടോഴ്‌സ്, യുപിഎൽ, ഹിൻഡാൽകോ, മാരുതി, എം ആൻഡ് എം എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ പവർഗ്രിഡ്, ടെക് മഹീന്ദ്ര, ആർഐഎൽ, ബജാജ് ഫിനാൻസ്, ഇൻഫോസിസ് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
ടെക് കമ്പനിയായ അഫ്ലെ ഇന്ത്യ കഴിഞ്ഞ ഏഴ് സെഷനുകളിൽ 20 ശതമാനവും കഴിഞ്ഞ ഒരു മാസത്തിൽ 35 ശതമാനവും മുന്നേറി. കഴിഞ്ഞ മൂന്ന് പാദങ്ങളിൽ കമ്പനി ശക്തമായ വരുമാനം റിപ്പോർട്ട് ചെയ്തിരുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
