ഇന്ത്യ - ചൈന പിരിമുറുക്കങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരികൾ വ്യാഴാഴ്ച താഴ്ന്നു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് പൂജ്യത്തിനടുത്ത് നിർത്തുമെന്ന് വ്യക്തമാക്കിയിട്ടും ആഗോള വിപണികൾക്ക് നഷ്ടം നേരിട്ടിരുന്നു. ഇന്ത്യൻ വിപണിയിൽ സെൻസെക്സ് 323 പോയിന്റ് കുറഞ്ഞ് 38,980 ൽ എത്തി. നിഫ്റ്റിക്ക് 88 പോയിന്റ് നഷ്ടപ്പെട്ട് 11,516 എന്ന നിലയിലെത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് എന്നിവ യഥാക്രമം 0.25 ശതമാനവും 0.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഇന്തോ-ചൈന അതിർത്തിയിലെ പിരിമുറുക്കങ്ങളിൽ നിഫ്റ്റി മെറ്റൽ സൂചികയ്ക്ക് 1.4 ശതമാനം നഷ്ടമുണ്ടായപ്പോൾ ബാങ്കിംഗ്, ഫിൻ സർവീസസ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. എന്നാൽ നിഫ്റ്റി ഐടിയും നിഫ്റ്റി ഫാർമയും ഇന്ന് നേട്ടം നിലനിർത്തി. ഡോ. റെഡ്ഡീസ്, സീ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, മാരുതി തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്‌സ്, ശ്രീ സിമൻറ്സ്, ബജാജ് ഫിൻസെർവ്, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
ടെക്നോളജി കമ്പനിയായ ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ഓഹരി വിപണിയിൽ ഇരട്ടിയിലധികം നേട്ടമുണ്ടാക്കി. ഇത് കോവിഡ് -19 മഹാമാരി സമയത്ത് ഐടി സേവന സ്ഥാപനങ്ങളിൽ നിക്ഷേപകരുടെ ശക്തമായ താത്പര്യം അടിവരയിടുന്നു.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications