സെൻസെക്സിൽ 470 പോയിൻറ് ഇടിവ്; ഇടിവിന് കാരണങ്ങൾ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെക്കുറിച്ച് ആശങ്കകൾ വർദ്ധിക്കുന്നതിനിടെ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ ബി‌എസ്‌ഇ സെൻ‌സെക്സും എൻ‌എസ്‌ഇ നിഫ്റ്റിയും ഇന്നത്തെ വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം തകർന്നു. സെൻസെക്സ് 497 പോയിന്റ് ഇടിഞ്ഞ് 40,673 എന്ന നിലയിലെത്തി. 50 ഓഹരികളുള്ള നിഫ്റ്റി സൂചിക 146 പോയിന്റ് കുറഞ്ഞ് 11,935 ലെത്തി.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ദക്ഷിണ കൊറിയ അതീവ ജാഗ്രത പുലർത്തി കൊണ്ടിരിക്കുകയാണ്, എന്നാൽ അണുബാധ ബാധിച്ചവരുടെ എണ്ണം 700 ലും മരണം ഏഴുമായി ഉയർന്നു. ഇറ്റലിയിൽ, ഇൻഫ്ലുവൻസ പോലുള്ള വൈറസ് ബാധിച്ച മൂന്നാമത്തെ ആളും മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ചൈനയിൽ, വൈറസ് ബാധിച്ച് 2,400 ൽ അധികം പേർ മരിക്കുകയും 76,936 കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണിത്. വിപണി തകർച്ചയ്ക്ക് പിന്നിലെ ഘടകങ്ങൾ:

സെൻസെക്സിൽ 470 പോയിൻറ് ഇടിവ്;  ഇടിവിന് കാരണങ്ങൾ എന്തെല്ലാം?

ലോകമെമ്പാടും മാരകമായ കൊറോണ വൈറസ് വ്യാപിച്ചതിൽ നിക്ഷേപകർ ആശങ്കാകുലരായതാണ് ഏഷ്യൻ ഓഹരി സൂചികകളാണ് ഹാംഗ് സെങ് നിക്കി, ഷാങ്ഹായ് എന്നിവർ 1.50 ശതമാനത്തിലധികം ഇടിയാൻ കാരണം.

അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് സ്വർണം, ഡോളർ തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് നിക്ഷേപം ഒഴുകുന്നതും ഓഹരി വിപണിയുടെ ഇടിവിന് കാരണമാണ്. അന്താരാഷ്ട്ര വിപണിയിൽ, സ്വർണ വില 2013 ഫെബ്രുവരി മുതൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. ചൈനയ്ക്ക് പുറത്തുള്ള പല രാജ്യങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നത് ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയതിനാലാണ് സുരക്ഷിത താവളമായ സ്വർണത്തിലേയ്ക്ക നിക്ഷേപം വർദ്ധിക്കുന്നത്. ആഭ്യന്തര വിപണിയിൽ സ്വർണ്ണ വില ഇന്ന് 0.80 ശതമാനം ഉയർന്ന് 10 ഗ്രാമിന് 43010 രൂപയായി.

English summary

Sensex down 470 points in early trade, What are the reasons for the decline? | സെൻസെക്സിൽ 470 പോയിൻറ് ഇടിവ്; ഇടിവിന് കാരണങ്ങൾ എന്തെല്ലാം?

Benchmark equity indexes, the BSE Sensex and the NSE Nifty, tumbled by more than 1% in today's trade amid rising concerns over the global spread of the corona virus. Read in malayalam
Story first published: Monday, February 24, 2020, 13:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X