ചൈനയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും കൊറോണ വൈറസ് ലോക്ക്ഡൗണുകളെക്കുറിച്ചുള്ള പുതിയ ആശങ്കകൾ വിപണി വികാരത്തെ മുറിപ്പെടുത്തി. വെള്ളിയാഴ്ച ബെഞ്ച്മാർക്കുകൾ ഒരു ശതമാനം ഇടിഞ്ഞു. ഇതുകൂടാതെ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഉത്തേജക പാക്കേജ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ആഗോള വീണ്ടെടുക്കൽ പ്രതീക്ഷകളെ മയപ്പെടുത്തി.
സെൻസെക്സിൽ കനത്ത ഇടിവ്
ബെഞ്ച്മാർക്ക് എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് ഇൻട്രാ-ഡേ ട്രേഡിനിടെ 49,000ന് താഴെയായി. അതേസമയം, നിഫ്റ്റി 50 260 പോയിൻറ് ഉയർന്ന് 14,358 എന്ന നിലയിലെത്തി. സെൻസെക്സിൽ ഇന്ന് കനത്ത ഇടിവാണുണ്ടായിരിക്കുന്നത്. 30 ഓഹരികളിൽ 26 എണ്ണവും നഷ്ടം രേഖപ്പെടുത്തി. ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. 4 ശതമാനം ഇടിവ് നേരിട്ടു.
നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരികൾ
ഒഎൻജിസി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, അൾട്രാടെക് സിമൻറ്, എച്ച്‌യുഎൽ, എൻടിപിസി എന്നിവയുടെ നഷ്ടം രണ്ട് ശതമാനത്തിനും 3.7 ശതമാനത്തിനും ഇടയിലാണ്. സെൻസെക്സ് സൂചിക 549.5 പോയിൻറ് അഥവാ 1.11 ശതമാനം ഇടിഞ്ഞ് 49,035 ലെവലിൽ ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്സി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച് യുഎൽ എന്നിവ സൂചികയിലെ 300 പോയിന്റ് ഇടിവിന് കാരണമായി.
നിഫ്റ്റിയിലെ ഇന്നത്തെ നഷ്ടം
എൻഎസ്‌ഇയിൽ നിഫ്റ്റി 50 സൂചിക 14,500 മാർക്കിനു താഴെയായി. 162 പോയിൻറ് അഥവാ 1.11 ശതമാനം കുറഞ്ഞ് 14,433 ലെവലിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 1.25 ശതമാനവും 1.06 ശതമാനവും ഇടിഞ്ഞു. എൻഎസ്‌ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
മേഖല സൂചികകളിലെ ഇടിവ്
നിഫ്റ്റി ഐടി, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക രണ്ട് ശതമാനം ഇടിവിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, മെറ്റൽസ്, പ്രൈവറ്റ് ബാങ്ക് എന്നിവ ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചിക 273 പോയിന്റ് അഥവാ 0.8 ശതമാനം 32,247ൽ അവസാനിച്ചു. ചൈനയിൽ വർദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ചൈനീസ് ബ്ലൂ-ചിപ്പ് ഓഹരി സൂചിക 0.97 ശതമാനം ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
