സെൻസെക്സിൽ 552 പോയിൻറ് ഇടിവ്, നിഫ്റ്റി 9,850 ന് താഴെ; ഈ ആഴ്ച്ച കൂടുതൽ ഇടിവിന് സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര കൊറോണ വൈറസ് കേസുകളുടെ വർദ്ധനയും ചൈനയിലെ രണ്ടാം തരംഗ അണുബാധയെക്കുറിച്ചുള്ള ആശങ്കകളും കാരണം തിങ്കളാഴ്ച ഇന്ത്യൻ ഓഹരികൾ 1.5 ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 552 പോയിൻറ് കുറഞ്ഞ് 33,229 ലും നിഫ്റ്റിക്ക് 159 പോയിൻറ് നഷ്ടത്തിൽ 9,814 എന്ന നിലയിലുമെത്തി. സാമ്പത്തിക ഓഹരികളിലെ നഷ്ടമാണ് ഇടിവിന് പ്രധാന കാരണം. ഇന്ത്യയിൽ കോവിഡ് -19 കേസുകൾ 3.3 ലക്ഷം കഴിഞ്ഞപ്പോൾ മരണങ്ങൾ 10,000ൽ എത്തി. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.

കൊവിഡ് രണ്ടാം തരംഗം

കൊവിഡ് രണ്ടാം തരംഗം

കൊവിഡ് രണ്ടാം തരംഗത്തെ ഭയന്ന് ഏഷ്യൻ ഓഹരികൾ ഇടറുകയും എണ്ണവില കുറയുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ ബീജിംഗിൽ നിരവധി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് രോഗത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ജപ്പാൻ, കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ബെഞ്ച്മാർക്ക് സൂചികകൾ അഞ്ച് ശതമാനം വരെ ഇടിഞ്ഞു. ഡോവ് ഫ്യൂച്ചേഴ്സും കുത്തനെ ഇടിഞ്ഞു.

ഓഹരി വിപണി ഇന്ന്: നിഫ്റ്റി 10,150 ന് മുകളിൽ ക്ലോസ് ചെയ്തുഓഹരി വിപണി ഇന്ന്: നിഫ്റ്റി 10,150 ന് മുകളിൽ ക്ലോസ് ചെയ്തു

നഷ്ടം

നഷ്ടം

ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. മേഖലകളിൽ നിഫ്റ്റി ബാങ്ക് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി. 3.5 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി റിയൽറ്റി എന്നിവയ്ക്ക് മൂന്ന് ശതമാനം വീതം ഇടിവ്. അതേസമയം, നിഫ്റ്റി മെറ്റൽ 1.8 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി എന്നിവ 1.5 ശതമാനം വീതം ഇടിഞ്ഞു. മാർച്ച് ആദ്യ പാദത്തിൽ കമ്പനി ദുർബലമായ സംഖ്യ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഭെലിന് 7 ശതമാനം നഷ്ടം നേരിട്ടു.

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് നേട്ടം; എസ്‌ബി‌ഐ ഓഹരികൾ 8.7% ഉയർന്നുസെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് നേട്ടം; എസ്‌ബി‌ഐ ഓഹരികൾ 8.7% ഉയർന്നു

നിഫ്റ്റി താഴേയ്ക്ക്

നിഫ്റ്റി താഴേയ്ക്ക്

നിഫ്റ്റി സ്മോൾകാപ്പ് സൂചിക 0.15 ശതമാനവും നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 0.92 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി 7,500 ലെവലിലേക്ക് താഴുന്നത് പിന്നീട് തിരിച്ചുകയറുന്നതും നിക്ഷേപകർ നിരീക്ഷിച്ചിട്ടുള്ളതാണ്. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് വിപണി ഇടിഞ്ഞു തുടങ്ങി. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നിഫ്റ്റി 8,800 ലെവലിലേക്ക് തിരികെയെത്താൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

പ്രതീക്ഷ വേണ്ടെന്ന് ഗോയൽ, റിയൽ എസ്റ്റേറ്റ് ഓഹരികൾ കുത്തനെ ഇടിഞ്ഞുപ്രതീക്ഷ വേണ്ടെന്ന് ഗോയൽ, റിയൽ എസ്റ്റേറ്റ് ഓഹരികൾ കുത്തനെ ഇടിഞ്ഞു

English summary

Sensex down 552 points, Nifty under 9,850; More likely to fall this week | സെൻസെക്സിൽ 552 പോയിൻറ് ഇടിവ്, നിഫ്റ്റി 9,850 ന് താഴെ; ഈ ആഴ്ച്ച കൂടുതൽ ഇടിവിന് സാധ്യത

Indian stocks fell more than 1.5 per cent on Monday amid rising domestic coronavirus cases and concerns about China's second-wave infection. Read in malayalam.
Story first published: Monday, June 15, 2020, 16:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X