മുങ്ങി താഴ്ന്ന് ഓഹരി വിപണി, സെൻസെക്സ് 588 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 13634 ലേക്ക് താഴ്ന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ 2020-21 അവതരിപ്പിച്ചതോടെ ബെഞ്ച്മാർക്ക് സൂചികകളിൽ നഷ്ടം. സെൻസെക്സ് 588 പോയിൻറ് ഇടിഞ്ഞ് 46285 ലെത്തി. നിഫ്റ്റി 13634 ലേക്ക് ചുരുങ്ങി. 1.32 ശതമാനം അഥവാ 182 പോയിൻറ് ഇടിവാണ് നിഫ്റ്റിയിൽ നേരിട്ടത്.

ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 2021 സാമ്പത്തിക വർഷം ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് എക്കണോമിക് സർവേ വ്യക്തമാക്കി. 2022 സാമ്പത്തിക വർഷം ജിഡിപി വളർച്ച 11 ശതമാനമായി ഉയരുമെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

മുങ്ങി താഴ്ന്ന് ഓഹരി വിപണി, സെൻസെക്സ് 588 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 13634 ലേക്ക് താഴ്ന്നു

ഉൽപ്പാദനം, നിർമ്മാണം, കോൺടാക്റ്റ് അധിഷ്ഠിത സേവനങ്ങൾ എന്നിവയാണ് കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതെന്നും സർവേ ചൂണ്ടിക്കാട്ടി. ഇന്നത്തെ വ്യാപാര സെഷന്റെ അവസാനത്തിൽ നിഫ്റ്റി പി‌എസ്‌യു ബാങ്ക് ഒരു ശതമാനത്തിലധികം ഉയർന്നു. യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പി‌എൻ‌ബി, കാനറ ബാങ്ക് എന്നിവ ഇന്ന് മികച്ച നേട്ടമുണ്ടായി.

സൺ ഫാർമയുടെ വരുമാനം 8.4 ശതമാനം ഉയർന്ന് 8,837 കോടി രൂപയായി. ഇതോടെ ഓഹരി ഒന്നിന് 5.50 രൂപ ഇടക്കാല ലാഭവിഹിതം ബോർഡ് പ്രഖ്യാപിച്ചു.

നിഫ്റ്റി 14000ന് താഴേയ്ക്ക് കൂപ്പുകുത്തി, സെൻസെക്സ് 938 പോയിന്റ് ഇടിഞ്ഞുനിഫ്റ്റി 14000ന് താഴേയ്ക്ക് കൂപ്പുകുത്തി, സെൻസെക്സ് 938 പോയിന്റ് ഇടിഞ്ഞു

English summary

Sensex down 588 points, The Nifty fell to 13634 | മുങ്ങി താഴ്ന്ന് ഓഹരി വിപണി, സെൻസെക്സ് 588 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 13634 ലേക്ക് താഴ്ന്നു

With the presentation of Finance Minister Nirmala Sitharaman's Economic Survey 2020-21 in the Lok Sabha, the benchmark indexes have lost ground. Read in malayalam.
Story first published: Friday, January 29, 2021, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X