ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സ് നേരിയ നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 24.58 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 37,663.33 എന്ന നിലയിലെത്തി. നിഫ്റ്റി 24.85 പോയിന്റ് അഥവാ 0.22 ശതമാനം ഉയർന്ന് 11,120.10 ൽ എത്തി. നിഫ്റ്റി മിഡ്‌ക്യാപ്പ് 0.5 ശതമാനവും നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി മെറ്റൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. 4 ശതമാനത്തിലധികമാണ് മെറ്റൽ ഓഹരികൾ ഉയർന്നത്.

നിഫ്റ്റി ഓട്ടോയ്ക്ക് രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നിഫ്റ്റി ഫാർമയും നിഫ്റ്റി എഫ്എംസിജിയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ ഓഹരി വില ഇന്ന് ഒരു ശതമാനം ഉയർന്നു. 2020 ജൂണിൽ അവസാനിച്ച പാദത്തിൽ സൺ ഫാർമ അഡ്വാൻസ്ഡ് റിസർച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചതിനെ തുടർന്ന് ഓഹരികൾ ആറ് ശതമാനം ഉയർന്നു. കമ്പനി ഒന്നാം പാദത്തിൽ 56.69 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇത് 94.19 കോടി രൂപയുടെ നഷ്ടമായിരുന്നു. ഈ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 17.32 കോടിയിൽ നിന്ന് 185.45 കോടി രൂപയായി ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
